സാധാരണയായി കിട്ടുന്ന ഒരു മൽസ്യ വിഭവമാണ് മത്തി. ഇവ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. എന്നാൽ മത്തി എങ്ങനെ രുചികരമായ രീതിയിൽ പൊരിച്ചെടുക്കാം എന്ന് നോക്കാം.
ചേരുവകള്‍
മത്തി: 10 എണ്ണം
കാശ്മീര്‍ മുളക് പൊടി : ആവശ്യത്തിനു
പച്ച മുളക് : 5 അല്ലെങ്കില്‍ 6 എണ്ണം
തൈര് : 2 ടീ സ്പൂണ്‍
ചെറിയ ഉള്ളി : 10 എണ്ണം
വലിയ ഉള്ളി ; ഒന്നിന്‍റെ പകുതി.
ഇഞ്ചി : തള്ള വിരലിന്റെ് പകുതിയോളം ഉള്ള ഒരു കഷ്ണം.
ഉപ്പ്: ഖത്തറില്‍ കിട്ടുന്ന മത്തിയില്‍ ഉപ്പ് ഇടേണ്ട. വേറെ ഏതെങ്കിലും ആണെങ്കില്‍ ഉപ്പിടാന്‍ മറക്കേണ്ട
വെളുത്തുള്ളി: 6 എണ്ണം.
കറിവേപ്പില: കുറച്ച്
ചെറുനാരങ്ങ : 1 എണ്ണം
വെളിച്ചെണ്ണ: ആവശ്യത്തിനു.
തയ്യാറാക്കുന്ന വിധം
മത്തി നന്നായി കഴുകി എടുത്തതിനു ശേഷം വരയിടുക (മസാല പിടിക്കാന്‍ കത്തി കൊണ്ടു മുറിക്കുക എന്നര്ത്ഥം . ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ വളരെ ചെറുതായി അരിഞ്ഞെടുത്ത് നല്ലപോലെ ചതക്കുക. വലിയ ഉള്ളി, പച്ച മുളക് എന്നിവ ചെറുതായി കട്ട് ചെയ്തു വേറെ ഒരു പാത്രത്തില്‍ മാറ്റി വെക്കുക. നല്ല പോലെ അരച്ചെടുത്ത 2 ആമത്തെ ചേരുവ ആവശ്യത്തിനു കശ്മീര്‍ മുളക് പൊടിയും തൈരും അല്പം വെളിച്ചെണ്ണയും കൂട്ടി കുഴക്കുക. ശേഷം മുറിച്ചു വെച്ച മത്തിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വെക്കുക. ഫ്രൈ പാന്‍ അല്ലെങ്കില്‍ ചീനചട്ടി എടുത്തു സ്റ്റൌവില്‍ വെച്ച് തിരികൊളുത്തി ചൂടാക്കിയത്തിനു ശേഷം വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വന്നാല്‍ മസാല പുരട്ടിയ മീന്‍ അതിലേക്കു ഇടുക. ശേഷം കറിവേപ്പിലയും ഉള്ളിയും പച്ചമുളകും ഇതിനു മുകളില്‍ വിതറുക. അതികം കരിക്കാതെ വേവിച്ചതിനു ശേഷം ചോറിനൊപ്പമോ മറ്റോ കഴിക്കുക.