Latest News

മീന്‍ പൊളളിച്ചത് തയ്യാറാക്കുന്ന വിധം

Malayalilife
മീന്‍ പൊളളിച്ചത് തയ്യാറാക്കുന്ന വിധം

ആവശ്യമായ സാധനങ്ങള്‍ 

കാശ്മീരി മുളക്‌പൊടി
മഞ്ഞള്‍പൊടി
കുരുമുളക്‌പൊടി
പെരുംജീരകപൊടി
ഉപ്പ്
നാരങ്ങ

തയ്യാറാക്കേണ്ട വിധം 

 


 മീനില്‍ കാശ്മീരി മുളക്‌പൊടി, മഞ്ഞള്‍പൊടി, കുരുമുളക്‌പൊടി, പെരുംജീരകപൊടിയും, ഉപ്പ്, ഒരു നാരങ്ങയുടെ പകുതി എന്നിവ ആവശ്യത്തിന് അനുസരിച്ച് ചേര്‍ത്ത് ഫ്രൈ ചെയ്ത് എടുക്കുക . അടുത്തതായി ഒരു പാനിലേക്ക്, പെരുംജീരകം, കറിവേപ്പില, രണ്ടു സവാള ചെറുതായി അരിഞ്ഞത് ഇട്ടു കൊടുത്തു നന്നായി വഴറ്റുക, അതിന് ശേഷം അതിലേക്ക് ചെറിയുള്ളിയും, ഇഞ്ചിയും വെളുത്തുള്ളിയും കൂടെ ചതച്ചത് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക അതിന്‌ശേഷം അതിലേക്ക് മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉലുവപ്പൊടി, പെരുംജീരകം എന്നിവ ചതച്ചത് ചേര്‍ത്ത് മൂപ്പിക്കുക. ശേഷം 2 തക്കാളി അരിഞ്ഞത് കൂടെ ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം 2 പച്ചമുളക് അരിഞ്ഞിടാതെ മുഴുവനായി ഇട്ടു കൊടുക്കുക, ഒപ്പം കുറച്ച് കറിവേപ്പില കൂടി ഇട്ടു നന്നായി മിക്‌സ് ചെയ്യുക. ഒരു പകുതി നാരങ്ങാ നിറം കൂടെ ചേര്‍ത്ത് കൊടുക്കണം. രണ്ടു മിനിറ്റു കഴിഞ്ഞു തീ ഓഫ് ചെയ്യാം. മസാല റെഡി.അടുത്തതായി ഒരു വാഴയില  വാട്ടിയെടുത്ത ശേഷം അതിലേക്ക് മസാല പകുതി വച്ചുകൊടുക്കുക, മുകളിലായി മീന്‍ വച്ച് വീണ്ടും ബാക്കിയുള്ള മസാലകൊണ്ട് മീന്‍ മുഴുവനായും മൂടി വയ്ക്കുക. അതിന് ശേഷം അത് നന്നായി കെട്ടി ഒരു ഇരുമ്പു ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു തിരിച്ചും മറിച്ചും ഒക്കെ ഇട്ടു 15 മിനിറ്റ് ചെറിയ തീയില്‍ പൊള്ളിച്ചെടുക്കുക .

Read more topics: # fish fry ,# recepie
fish fry recepie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES