എന്നും വൈകുന്നേരങ്ങളില്‍ ചായയോടൊപ്പം എന്തെങ്കിലും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍. പലഹാരം ഉണ്ടാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് ആരും അതിനൊന്നും മെനക്കെടാറുമില്ല. എന്നാല്‍ ഇതാ വെറും മൂന്ന് ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു നാലുമണി പലഹാരം. തേങ്ങാപ്പാല്‍ കിണ്ണത്തപ്പം....
ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി- 3 കപ്പ്
പഞ്ചസാര- അര കപ്പ്
തേങ്ങാപ്പാല്‍- ആവശ്യത്തിന്
കിണ്ണത്തപ്പം തയ്യാറാക്കുന്ന വിധം...
ആദ്യം തന്നെ വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. വേണമെങ്കില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കാം. അതിന് ശേഷം അലങ്കാരത്തിന് വേണ്ടി മാത്രം അത്യാവശ്യം കട്ടിയിലുള്ള ഈ മിശ്രിതത്തിലേക്ക് കുറച്ച് ജീരകം ചേര്‍ക്കുക. ശേഷം അടിഭാഗം കട്ടിയുള്ള ഒരു പരന്ന പാത്രത്തിലേക്ക് ഈ മാവ് നന്നായി ഇളക്കി ഒഴിക്കുക. ഇത് ആവിയില്‍ വെച്ച് വേവിച്ചെടുക്കുക. വെന്ത് വരുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് ചായയുടെ കൂടെ കഴിക്കാം.