ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് മട്ടണ്‍ കറി. വളരെ അധികം നടൻ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
കുറച്ചു കൊഴുപ്പും എല്ലും ചേര്‍ന്ന മട്ടണ്‍ - 500 ഗ്രാം
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 6 അല്ലി
ചെറിയഉള്ളി ഇടത്തരം കഷണങ്ങളാക്കിയത് - 15 എണ്ണം
പച്ചമുളക് - 4 എണ്ണം
മുളക്പൊടി - 1 ടീസ്പൂണ്‍
മല്ലിപൊടി - 4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍ - 1 കപ്പ്
പെരുംജീരകം - 1 ടീ സ്പൂണ്‍
കശ്കശ് - 1 ടീ സ്പൂണ്‍
പട്ട - 2 കഷ്ണം
ഗ്രാംബു - 6 എണ്ണം
തക്കോലം - 2 എണ്ണം
ഏലക്കായ് - 4 എണ്ണം
കുരുമുളക് - ¼ ടീസ്പൂണ്‍
സര്‍വ്വസുഗന്ധി അല്ലേല്‍ രംഭയില - 2
ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില - ആവശ്യത്തിന്
കടുക് - ½ ടീസ്പൂണ്‍
വറ്റല്‍ മുളക് - 4
ഉള്ളി ചെറുതായി അരിഞ്ഞത് - ¼ ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് - കുറച്ച്
തക്കാളി നാലായി മുറിച്ചത് - 2 എണ്ണം
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ വഴറ്റി ഇതില്‍ വൃത്തിയാക്കി വച്ചിട്ടുള്ള ഇറച്ചി കഷണങ്ങള്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ്, വെള്ളം ചേര്‍ത്ത് മൂടി വേവിക്കുക. ചീനച്ചട്ടിയില്‍ പട്ട, ഗ്രാംബു, തക്കോലം, ഏലക്കായ്, കുരുമുളക്, പെരുംജീരകം ഇവ ചൂടാക്കി ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് കരിയാതെ ചൂടാക്കി നല്ലപോലെ അരച്ചു കഷണങ്ങളിലേക്ക് ചേര്‍ക്കുക. മുക്കാല്‍ വേവാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. ചാറു കുറുകി വരുമ്പോള്‍ തേങ്ങാ പാല്‍ ചേര്‍ക്കുക. തിളക്കുന്നതിനുമുമ്പായി വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവയിട്ട് താളിക്കുക. അവസാനമായി മല്ലിയില ചേര്‍ക്കാവുന്നതാണ്. ചോറിനും ചപ്പാത്തി, ഇടിയപ്പം, പുട്ട് ഇവയ്ക്കെല്ലാം ചേര്‍ന്നു പോകുന്ന ഒരു സ്വാദിഷ്ടമായ കറിയാണ്.