Latest News

ചിക്കന്‍ ചീസ് ഡ്രം സ്റ്റിക്

Malayalilife
ചിക്കന്‍ ചീസ് ഡ്രം സ്റ്റിക്

വശ്യമുള്ളവ സാധനങ്ങൾ 

ചിക്കന്‍ (ലെഗ് പീസ്) - 5 എണ്ണം
മൈദ - 1 കപ്പ്
സവാള - 1
കറിവേപ്പില - അവശ്യത്തിന്
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - 5 അല്ലി
മുളകുപൊടി -1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
ചിക്കന്‍ മസാല- 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ഫ്രൈ ചെയ്യാന്‍ ആവശ്യത്തിന്
മുട്ട - 1
ബ്രഡ് - പൊടിച്ചെടുക്കാന്‍
ചീസ് - 1 കപ്പ്‌

തയാറാക്കുന്നവിധം:

ചിക്കനിൽ വെളുത്തുള്ളിയും ഉപ്പും കുരുമുളക്‌ പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം വേവിക്കുക. അതിന് ശേഷം ചിക്കന്‍റെ എല്ല് മാറ്റിയെടുത്ത ശേഷം സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, മസാല പൊടികള്‍, ഉപ്പ്‌ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കേണ്ടതാണ്.

ഇനി മൈദ മാവ് തയ്യാറാക്കി എടുക്കാം. മൈദയിൽ അല്‍പം ഉപ്പും ചൂടുവെള്ളവും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കേണ്ടതാണ്. ഇവ  ചെറിയ ബോള്‍സ് ആക്കിയ ശേഷം ചെറിയ റൗണ്ട് ഷെയ്പ്പില്‍ പരത്തിയെടുക്കുക. പരത്തിവച്ച മാവിൽ  മസാലകൂട്ട് കുറച്ച്‌ ഫില്‍ ചെയ്‌ത്‌ എടുക്കുക. അതിന് ശേഷം അതിന്റെ മുകളിലേക്ക് ചീസ് ചെറുതായി മുറിച്ച്‌  ഇടുക.

അതിന്ശേഷം നാം മാറ്റിവച്ച ചിക്കന്‍റെ എല്ല് ഒരുഭാഗം അതിനുള്ളിലും ബാക്കിഭാഗം പുറത്തേക്ക് കാണുംവിധവും വെച്ച ശേഷം മൈദ മാവ് കൊണ്ട് കവര്‍  ചെയ്‌ത്‌ എടുക്കുക. ചിക്കന്‍ ലെഗ് പീസ് ഷെയ്‌പ്പില്‍ വേണം ഇവ തയ്യാറാക്കി എടുക്കേണ്ടത്. അതിന് പിന്നാലെ ഇത് മുട്ടയിലും ബ്രഡ്‌ പൊടിയിലും മുക്കിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കാവുന്നതാണ്.


 

delicious chicken cheese drumstick

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES