രുചികരമായ ഭക്ഷണം ആസ്വദിച്ചാണ് നമ്മൾ കഴിക്കാറുള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ രീതിയിൽ എങ്ങനെ ദാൽ പൂരി തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
ഗോതമ്പുപൊടി - ഒന്നര കപ്പ്
മൈദ - അര കപ്പ്
റിഫൈൻഡ് ഓയിൽ - ആവശ്യത്തിന് ഉപ്പ് ചേർത്ത വെള്ളം- കുഴയ്ക്കാൻ ആവശ്യത്തിന്
പരിപ്പ് - കാൽ കിലോ
ജീരകം - അര ടീസ്പൂൺ
ഏലയ്ക്ക - രണ്ടെണ്ണം
കറുവാപ്പട്ട - ഒരു കഷ്ണം
വറ്റൽമുളക് - രണ്ടെണ്ണം
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് ഉപ്പ് ചേർത്ത് വേവിച്ചെടുക്കു. പിന്നാലെ ജീരകം, ഏലയ്ക്ക,കറുവാപ്പട്ട, വറ്റൽമുളക് ഇവ വറുത്തു നന്നായി പൊടിക്കുക. ഒരുമിച്ച് പരിപ്പും വറുത്തുപൊടിച്ച മിശ്രിതവും യോജിപ്പിച്ച് വയ്ക്കുക. അതിന് ശേഷം ഗോതമ്പുപൊടിയും മൈദയും റിഫൈൻഡ് ഓയിലുംപരിപ്പ് കൂട്ടും ഉപ്പ് ചേർത്ത വെള്ളവും ചേർത്ത് കുഴച്ച് ഒരു പാത്രംകൊണ്ട് മൂടി വയ്ക്കുക. ഇതിൽ നിന്ന് അരമണിക്കൂറിന് ശേഷം മാവെടുത്ത് ചെറിയ ഉരുളകളാക്കി വയ്ക്കുക. വട്ടത്തിൽ അൽപ്പം ഇവ ഓരോന്നും കനത്തിൽ പരത്തുക. പരത്തിവച്ച പൂരി ചീനച്ചട്ടിയിൽ റിഫൈൻഡ് ഓയിൽ ചൂടാകുമ്പോൾ ഇട്ട് എണ്ണ പിടിക്കാതെ വറുത്തുകോരുക.