ആവശ്യമുള്ള ചേരുവകള്‍
മുട്ട- 4
സവാള- 2 (കൊത്തിയരിഞ്ഞത്)
മുളക്‌പൊടി- 1 ടേ.സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീ.സ്പൂണ്‍
മല്ലിപ്പൊടി- 1 ടേ.സ്പൂണ്‍
ഗരം മസാല/ഇറച്ചിമസാല- 1 ടീ.സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി- 1 ടേ.സ്പൂണ്‍( അരച്ചത്)
തക്കാളി- 2 (കൊത്തിയരിഞ്ഞത്)
മല്ലിയില- 1 ടേ.സ്പൂണ്‍
കസ്തൂരിമേത്തി- 1 ടീ.സ്പൂണ്‍
ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്
മുട്ട പുഴുങ്ങി അതില്‍ ഫോര്‍ക്കുകൊണ്ട് കുത്തുകള്‍ ഇട്ട് വെക്കുക. പരന്ന ചീനച്ചട്ടി വെച്ച്, അല്പം എണ്ണ ഒഴിച്ച് അതിലേക്ക് മ്മ ടീ.സ്പൂണ്‍ മുളക്‌പൊടി, നുള്ള് മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് , പുഴുങ്ങിയ മുട്ട നല്ലതുപോലെ വഴറ്റി അല്പം വറുത്ത് മാറ്റിവെക്കുക.
കുഴിഞ്ഞ ചീനച്ചട്ടിയില്‍, എണ്ണ ഒഴിച്ച് അതിലേക്ക് സവാള നന്നായി വഴറ്റി മൂപ്പിച്ച് ബ്രൗണ്‍ കളറാക്കുക. അതിലേക്ക് മുളക് പൊടി, മല്ലിപ്പൊടി, ഇറച്ചിമസാല ,മഞ്ഞള്‍പ്പൊടി ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. എണ്ണ ഇറങ്ങിത്തുടങ്ങുംബോള്‍, അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും ചേര്‍ത്ത് വഴറ്റുക. ശേഷം വറുത്തു വെച്ചിരിക്കുന്ന മുട്ടയും ചേര്‍ത്തിളക്കുക. അതിലേക്ക് മ്മ കപ്പ് ചൂടുവെള്ളം ചേര്‍ത്ത് അടച്ച് വെച്ച് 5 മിനിട്ട് തിളച്ചു വേകാന്‍ അനുവദിക്കുക. തുറന്നു വെച്ച് വെള്ളം പറ്റിക്കഴിഞ്ഞാല്‍ ,കസ്തൂരി മേത്തി ഇല ചേര്‍ത്ത് ഒന്നിളക്കി വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റുക. ശേഷം മുകളില്‍ക്കൂടി മല്ലിയില തൂകി അലംങ്കരിക്കുക.