ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചില്ലി മഷ്റൂം. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായവ
1.കൂണ് - 500 ഗ്രാം
2.സവാള - 2 എണ്ണം
3.ക്യാപ്സിക്കം - 1 എണ്ണം
4.പച്ചമുളക് - 6 എണ്ണം
5.ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂണ്‍
6.മുളകുപൊടി - 1 സ്പൂണ്‍
7.കോണ്‍ഫ്ളോര്‍ - 1 സ്പൂണ്‍
8.വിനെഗര്‍ - 1 സ്പൂണ്‍
9.സോയാസോസ് - 3 സ്പൂണ്‍
10.ഉപ്പ്, എണ്ണ, മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
സെലറി കൂണ് നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇത് നീളത്തില്‍ രണ്ടു മൂന്നു കഷ്ണങ്ങളായി മുറിയ്ക്കണം. സവാള നല്ലപോലെ അരയ്ക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി മിശ്രിതം ചേര്‍ക്കുക. അല്പം കഴിയുമ്പോള്‍ ഇതിലേക്ക് കഷ്ണങ്ങളാക്കിയ ക്യാപ്സിക്കം, ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ക്കണം. ക്യാപ്സിക്കം നല്ല മൃദുവാകുന്നതു വരെ ഇളക്കുക. ക്യാപ്സിക്കം പാകമായാല്‍ ഇതിലേക്ക് വിനെഗര്‍ ചേര്‍ക്കണം. പിന്നീട് സോയാ സോസും ചേര്‍ക്കുക. കോണ്‍ഫ്ളോര്‍ അല്പം വെള്ളത്തില്‍ കലക്കി പാത്രത്തിലേക്ക് ഒഴിയ്ക്കുക. അല്പനേരം നല്ലപോലെ ഇളക്കിയ ശേഷം കൂണ് കഷ്ണങ്ങള്‍ ചേര്‍ക്കണം. കൂണ് വേവുന്നതു വരെ ഇളക്കിക്കൊടുക്കുക. ഗ്രേവി നല്ലപോലെ കുറുകിക്കഴിഞ്ഞ് ഉപയോഗിക്കാം. മല്ലിയില, സെലറി എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.