Latest News

ചില്ലി ചിക്കന്‍ തയ്യാറാക്കാം

Malayalilife
ചില്ലി ചിക്കന്‍ തയ്യാറാക്കാം

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചില്ലി ചിക്കൻ. ചപ്പാത്തിക്കും പൊറാട്ടയ്ക്കും എല്ലാം കോമ്പിനേഷൻ ആയ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായവ:
ചിക്കന്‍ – 500 ഗ്രാം എല്ലോടു കൂടിയതോ എല്ല് ഇല്ലാത്തതോ ആയ ചിക്കന്‍ എടുക്കാം .ചെറിയ കഷണങ്ങളായി മുറിയ്ക്കുക.
ചിക്കന്‍ മാരിനേറ്റു ചെയ്യുവാന്‍ :
മുട്ടയുടെ വെള്ള – ഒന്നിന്റെ
കോണ്‍ ഫ്ലോര്‍ – 2 ടേബിള്‍സ്പൂണ്‍
സോയാ സോസ് – ഒന്നര ടേബിള്‍സ്പൂണ്‍
ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് – ഒന്നര ടേബിള്‍സ്പൂണ്‍
കാശ്മീരി മുളകുപൊടി- അര ടീസ്പൂണ്‍
കുരുമുളക് പൊടീ – 1/4 ടീസ്പൂണ്‍
പച്ചമുളക് -3 എണ്ണം
ഉപ്പു – പാകത്തിന്
ഇനി സോസ് ഉണ്ടാക്കുവാന്‍ വേണ്ടത് :
സവാള – 2 ഇടത്തരം ,ചതുരത്തില്‍ അരിഞ്ഞത്
കാപ്സികം – 1 വലുത് ; ചതുരത്തില്‍ അരിഞ്ഞത്
ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് – ഒരു സ്പൂണ്‍ വീതം
കാശ്മീരി മുളക് പൊടി – 1 ടീസ്പൂണ്‍
സോയാ സോസ് – 1 ടേബിള്‍സ്പൂണ്‍
ടോമാറ്റോ സോസ് – 1 ടേബിള്‍സ്പൂണ്‍
എണ്ണ / ഉപ്പു എന്നിവ പാകത്തിന്
ഉണ്ടാക്കുന്ന വിധം:
ചിക്കന്‍ മാരിനേറ്റു ചെയ്യുവാന്‍ പറഞ്ഞിരിയ്ക്കുന്ന ചേരുവകളില്‍ നിന്നും ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്തു ഒരു മിക്സറില്‍ പേസ്റ്റ് രൂപത്തില്‍ അരച്ച് എടുക്കുക. എന്നിട്ട് മാരിനേറ്റു ചെയ്യുവാനുള്ള ബാക്കി ചേരുവകളും കൂടി ചേര്‍ത്തു ചിക്കന്‍ നന്നായി മാരിനേറ്റ് ചെയ്തു ഫ്രിഡ്ജില്‍ 1 – 2 മണിക്കൂര്‍ വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കന്‍ ഗോള്‍ഡണ്‍ കളര്‍ ആകുന്നത് വരെ ഫ്രൈ ആക്കി എടുക്കുക.

ഇനി മറ്റൊരു പാനില്‍ എണ്ണ ചൂടാക്കുക ( ചിക്കന്‍ ഫ്രൈ ചെയ്യാന്‍ എടുത്ത എണ്ണ തന്നെ ഉപയോഗിക്കാം )ഇതിലേക്ക് സവാളയും , കാപ്സിക്കവും അരിഞ്ഞത് ചേര്‍ത്തു വഴറ്റുക. ( സവാള ഒന്നു സോഫ്റ്റ് ആയാല്‍ മതി .. സവാള കടിക്കുന്ന പരുവത്തില്‍ ആയാല്‍ മതി എന്നര്‍ത്ഥം …നന്നായി നിറം മാറണ്ട ആവശ്യമില്ല )ഇതിലേക്ക് ഇഞ്ചി , വെളുത്തുള്ളി എന്നിവ അരിഞ്ഞത്ചേര്‍ത്തു മൂന്നു നാലു മിനിറ്റ് വഴറ്റുക. കാശ്മീരി മുളക് പൊടി ഒരു കപ്പ് വെള്ളത്തില്‍ കലക്കി അതിലേക്കു ചേര്‍ക്കുക. തിളക്കുമ്പോള്‍ സോയാ സോസും , ടുമാറ്റോ സോസും ചേര്‍ത്തു നന്നായി ഇളക്കുക.ഇതിലേക്ക് വറുത്ത് വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങളും ചേര്‍ത്തു ഇളക്കുക.മീഡിയം തീയില്‍ അടച്ചു വെച്ചു , സോസെല്ലാം കുറുകി ചിക്കനില്‍ പിടിക്കുന്നത് വരെ വേവിക്കുക.രുചികരമായ ചില്ലി ചിക്കന്‍ തയ്യാര്‍ .

Read more topics: # chilly chicken,# recipe
chilly chicken recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES