ചിക്കൻ ഷവർമ കഴിക്കണം എന്ന് തോന്നുമ്പോൾ ഇതുപോലെ ഉണ്ടാക്കിക്കോളൂ പേടിക്കാതെ കഴിക്കാം ..
കുബൂസ്
മൈദ ഒന്നര കപ്പ്
ഓയിൽ ഒരു ടേബിൾ സ്പൂൺ
പഞ്ചസാര ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇൻസ്റ്റന്റ്ഈസ്റ്റ് അര ടീസ്പൂൺ
വെള്ളം ആവശ്യത്തിന് ഓയിൽ
എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ടതിനുശേഷം നല്ലപോലെ മിക്സ് ആക്കുക. കുറച്ചു കുറച്ചായി വെള്ളമൊഴിച്ച് 8 മിനിറ്റോളം കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ്ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ മാറ്റിവയ്ക്കുക ഒന്നര മണിക്കൂറിനു ശേഷം മാവു നല്ല പോലെ പൊങ്ങി വന്നിട്ടുണ്ടാവും അപ്പോൾ ചെറിയ കഷണങ്ങൾ എടുത്ത് കയ്യിൽ വെച്ച് ഉരുട്ടിയെടുക്കുക അതിനുശേഷം ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കുക ഇനി ഒരു പാൻ ചൂടാക്കാൻ വയ്ക്കുക ചൂടാകുമ്പോൾ ഓരോന്നായി ഇട്ടുകൊടുത്ത ചപ്പാത്തി ചുട്ടെടുക്കുന്ന അതുപോലെ ഓരോന്നും ചുട്ടെടുക്കാം
ചിക്കൻ 250 ഗ്രാം
ഉപ്പ് ആവശ്യത്തിന്
തന്തൂരി മസാല അര ടീസ്പൂൺ
ജീരകപ്പൊടി അര ടീസ്പൂൺ
നാരങ്ങാനീര് ഒരു ടീസ്പൂൺ
തൈര് 2 ടീസ്പൂൺ
എല്ലാ ചേരുവകളും ചിക്കനിൽ നല്ലപോലെ മിക്സ് ആക്കി അരമണിക്കൂർ മാറ്റിവയ്ക്കുക അരമണിക്കൂറിന് ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് ചിക്കൻ എല്ലാം ഇട്ട്കൊടുത്ത ഫ്രൈ ചെയ്തെടുത്ത മാറ്റിവയ്ക്കാം
ഫില്ലിംഗ്
കാബേജ് അരിഞ്ഞത് ഒരു കപ്പ്
സവാള അരിഞ്ഞത് അര കപ്പ്
കുക്കുംബർ അരിഞ്ഞത് അര കപ്പ്
തക്കാളി കുരു കളഞ്ഞത് 1 ചെറുതായി അരിഞ്ഞത്
കുരുമുളകുപൊടി അര ടീസ്പൂൺ
നാരങ്ങ നീര് ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഒരു ബൗളിലേക്ക് എല്ലാ ചേരുവകളും ചേർത്ത് അതിനു ശേഷം നല്ലപോലെ മിക്സ് ആക്കി മാറ്റിവയ്ക്കുക
സോസ്
ഓയിൽ രണ്ട് ടേബിൾ സ്പൂൺ
നാരങ്ങാനീര് ഒരു ടീസ്പൂൺ
വെളുത്ത എള്ള് രണ്ട് ടേബിൾസ്പൂൺ
മയോണൈസ് 4 ടേബിൾ സ്പൂൺ
എല്ലാ ചേരുവകളും മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക
ടൊമാറ്റോ സോസ് കുറച്ച്
ഇനി ഷവർമ റെഡിയാക്കി എടുക്കാം
ആദ്യം കുബ്ബൂസ് എടുത്ത് ഒരു പ്ലേറ്റിൽ വയ്ക്കുക അതിന് മുകളിലായി ഒരു ടീസ്പൂൺ ടൊമാറ്റോ സോസ് ചേർക്കുക സോസ് ചേർത്തതിനുശേഷം മുകളിലായി തയ്യാറാക്കി വെച്ചിട്ടുള്ള മയോണൈസ് സോസ് ചേർത്ത് കൊടുക്കുക അതിനുമുകളിലായി റെഡിയാക്കി വെച്ചിട്ടുള്ള വെജിറ്റബിൾ ആവശ്യത്തിനനുസരിച്ച് ചേർത്തുകൊടുക്കാം വെജിറ്റബിൾസ് മുകളിലായി ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കുക ഇനി സാധാരണ നമ്മൾ ചിക്കൻ ഷവർമ കടയിൽ കിട്ടുന്ന പോലെ ബട്ടർ പേപ്പർ വച്ച് കവർ ഏറ്റെടുക്കാം. നല്ല പെർഫെക്ട് ആയിട്ടുള്ള ചിക്കൻ ഷവർമ റെഡിയായി