ഏവർക്കും പ്രിയങ്കരമായ ഒരു വിഭവമാണ് ചിക്കൻ ഫ്രൈ. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ രുചികരമായി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചിക്കൻ -1കിലോ
ഇഞ്ചി പേസ്റ്റ് -1ടേബിൾ സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് -1ടീസ്പൂൺ സ്പൂൺ
മഞ്ഞൾ പൊടി -1ടീസ്പൂൺ
കുരുമുളക് പൊടി -2ടേബിൾ സ്പൂൺ
വറ്റൽമുളക് ചതച്ചത് -2ടേബിൾ സ്പൂൺ
പെരുംജീരകപ്പൊടി -1ടീസ്പൂൺ
ഗരം മസാല -2ടീസ്പൂൺ
നാരങ്ങ നീര് -1നാരങ്ങയുടെ
സവാള -1എണ്ണം
ചെറിയഉള്ളി -1/2കപ്പ്
വെളുത്തുള്ളി -5അല്ലി
ഇഞ്ചി
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
ചിക്കൻ ചെറിയ കഷ്ണങ്ങൾ ആക്കി കഴുകി വൃത്തിആക്കി എടുത്തു വെയ്ക്കണം ഒരു പത്രത്തിൽ മഞ്ഞൾപൊടി, കുരുമുളക് പൊടി പെരുംജീരക പൊടി, ഗരം മസാല,, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് പാകത്തിന് ഉപ്പ് നാരങ്ങ നീര് ചേർത്ത് കുഴച്ചു പേസ്റ്റ് ആക്കി എടുത്ത് അതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ഇട്ട് അതിലേയ്ക്ക് ഈ പേസ്റ്റ് നന്നായി മാരിനേറ്റ് ചെയ്തു എടുത്തു അരമണിക്കൂർ അടച്ചു മാറ്റി വെയ്ക്കണം.
സവാള, ഇഞ്ചി വെളുത്തുള്ളി എല്ലാം കനം കുറച്ചു ചെറുതായി അരിഞ്ഞു എടുക്കണം ചെറിയ ഉള്ളി ചതച്ചു എടുത്തു വെയ്ക്കണം. ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു കറിവേപ്പില ഇട്ട് അതിലേയ്ക്ക് മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ഇട്ട് ചെറിയ തീയിൽ ഫ്രൈ ചെയ്തു എടുക്കണം. അതെ പാനിൽ തന്നെ(എണ്ണ കൂടുതൽ ഉണ്ടെങ്കിൽ വാഴറ്റാൻ ആവശ്യത്തിന് ഉള്ളത് എടുത്താൽ മതി ) അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, സവാള കറിവേപ്പില ഇട്ട് വഴറ്റി അതിലേയ്ക്ക് ചതച്ചു വെച്ചിരിക്കുന്ന ചെറിയ ഉള്ളി, ചതച്ച വറ്റൽമുളക്,ഇട്ട് രണ്ടു മിനിറ്റ് കഴിഞ്ഞു ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ഇട്ട് യോജിപ്പിച്ച് മൂന്നു മിനിറ്റ് മൂടി വെച്ച് സ്റ്റോവ് ഓഫ് ചെയ്തു മൂടി തുറന്നു നന്നായി ഇളക്കി എടുക്കണം.