ചിക്കൻ കൊണ്ട് പലതരം വിഭവങ്ങൾ നമുക്ക് തയ്യാറാക്കാൻ സാധിക്കും. എന്നാൽ അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ചിക്കൻ കൊണ്ടുള്ള ഒരു വിഭവമാണ് ഢാബ സ്റ്റൈല്‍ ചിക്കന്‍ തവ ഫ്രൈ. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
ചിക്കന്‍ - 750 ഗ്രാം (ഉപ്പും മഞ്ഞള്‍പ്പൊടിയും തിരുമ്മി ഒരു മണിക്കൂര്‍ വയ്ക്കണം)
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി,വെളുത്തുള്ളി (പേസ്റ്റ് ) രണ്ടും ഓരോ ടീസ്പൂണ്‍
തക്കാളി - 1
മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
കാശ്മീരി ചില്ലി - 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
നല്ലജീരകം - 1/4 ടീസ്പൂണ്‍
ഗരം മസാല -1/2 ടീസ്പൂണ്‍
മല്ലിയില - ഒരു പിടി
പച്ചമുളക് -1 എണ്ണം (ചെറുതായി അരിഞ്ഞത് )
ഇഞ്ചി - ചെറിയ കഷ്ണം നീളത്തില്‍ അരിഞ്ഞത്
14.നാരങ്ങാ നീര് -1 ടേബിള്‍സ്പൂണ്‍
സവാള - 1 ചെറുത്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി എടുത്ത ശേഷം അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. ഇതിലേക്ക് മാരിനേറ്റ് ചെയ്തു വച്ചിട്ടുള്ള ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക. ഇവ ലൈറ്റ് ബ്രൗണ്‍ നിറമാകുന്ന സമയം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം തക്കാളി പൊടിയായി അരിഞ്ഞത് ചേര്‍ത്ത് ഇളക്കി നന്നായി വേവിച്ച് എടുക്കുക. പിന്നാലെ 6-9 വരെയുള്ള പൊടികള്‍ ചേര്‍ത്തിളക്കി 1/4 ഗ്ലാസ് വെള്ളവും ഒഴിച്ച അടച്ചു വച്ചു 10 മിനിറ്റ് നേരം വേവിച്ച് എടുക്കുക. അതിന് ശേഷം സവാള ചതുരകഷ്ണങ്ങളാക്കിയത്, നാരങ്ങാനീര്, വെള്ളം എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം വേവിച്ചെടുക്കുക. അതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞതും ഇഞ്ചി നീളത്തില്‍ അരിഞ്ഞതും ഗരം മസാലയും ചേര്‍ത്ത് വീണ്ടും 5 മിനിറ്റു കൂടി ഒന്ന് വേവിച്ച് എടുക്കാം. പിന്നാലെ അൽപ്പം മല്ലിയില വിതറി അലങ്കരിക്കാം. സ്വാദിഷ്ടമായ ഢാബ സ്റ്റൈല്‍ ചിക്കന്‍ തവ ഫ്രൈ തയ്യാർ.