കൊതിയൂറും ചിക്കന്‍ 65 വീട്ടില്‍ തയ്യാറാക്കാം

Malayalilife
 കൊതിയൂറും ചിക്കന്‍ 65 വീട്ടില്‍ തയ്യാറാക്കാം

നോണ്‍ വെജ് റസ്റ്റാറന്റുകളിലെ വിലകൂടിയ ഭക്ഷണമാണ് 'ചിക്കന്‍ 65', വളരെ എളുപ്പത്തിലും പണം ലാഭിച്ചും വീട്ടിലുമുണ്ടാക്കാം. മസാലകളില്‍ പുരട്ടിയെടുത്ത ചിക്കന്‍ കഷ്ണങ്ങള്‍ കരിവേപ്പിലയും, പച്ചമുളകും ചേര്‍ത്ത്  വറുത്തെടുക്കുന്നു. മലയാളിയുടെ നാവില്‍ കൊതി കൂട്ടുന്ന ഈ വിഭവം

ചേരുവകള്‍ 

1. ചിക്കന്‍ - 750 ഗ്രാം
2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
3. ഗരം മസാല - 1 ടീസ്പൂണ്‍
4. കാശ്മീരി റെഡ് ചില്ലി പൗഡര്‍ - 2 ടേബിള്‍ സ്പൂണ്‍
5. കുരുമുളക് പൊടി - 1 ടീസ്പൂണ്‍
6. ഉപ്പ് - 1 ടീസ്പൂണ്‍
7. തൈര് - 3 ടീസ്പൂണ്‍
8. കറിവേപ്പില - ചെറുതായി അരിഞ്ഞത്
9. മുട്ട - 1
10. കോണ്‍ ഫ്‌ലോര്‍ + മൈദ - 1/4 ടേബിള്‍ സ്പൂണ്‍
11. എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

 ഒരു പാത്രത്തില്‍ ചിക്കന്‍ കഷ്ണങ്ങള്‍ എടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, കാശ്മീരി ചില്ലി പൗഡര്‍, കുരുമുളക് പൊടി, ഉപ്പ്, തൈര്, കറിവേപ്പില എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിച്ചു വെക്കുക. ചുരുങ്ങിയത് 1 മണിക്കൂര്‍ മസാലപുരിട്ടി വയ്ക്കണം. 
 അതിന് ശേഷം മുട്ട, കോണ്‍ ഫ്‌ലോര്‍, മൈദ എന്നിവ ചിക്കന്‍ കഷ്ണങ്ങളില്‍ ചേര്‍ത്ത് നന്നായി ഇളക്കി വെക്കുക. 
ഒരു പാനില്‍ എണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോള്‍ ചിക്കന്‍ കഷ്ണങ്ങള്‍ സ്വര്‍ണ നിറമാകുമ്പോള്‍ വറത്തു കോരി എടുക്കുക. 
അതേ എണ്ണയില്‍ പച്ചമുളകും കറിവേപ്പിലയും വറത്തെടുക്കുക.വറത്തുത്തെടുത്ത ചിക്കനിലേക്കു ഇത് ചേര്‍ക്കുക. അതിനൊപ്പം ഉള്ളിയും നാരങ്ങയും വെച്ച് അലങ്കരിക്കുക.

Read more topics: # chicken-65-making-essay-recipe
chicken-65-making-essay-recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES