ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചെമ്മീൻ ഫ്രൈ. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ :-
ചെമ്മീൻ - 500 ഗ്രാം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ വീതം
വലിയ ജീരകപൊടി - 1/2 ടീസ്പൂൺ
മുളക് പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
ഗരം മസാലപ്പൊടി - I / 2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :-
ചേരുവകൾ എല്ലാo കൂടി നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വച്ചതിന് ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.