Latest News

ചീര പച്ചടി തയ്യാറാക്കാം

Malayalilife
ചീര പച്ചടി തയ്യാറാക്കാം

ചോറിനൊപ്പം തൊട്ടുകൂട്ടാൻ ഉപയോഗിക്കുന്ന ഒരു വിഭവമാണ് പച്ചടി. പലതരം പച്ചടികൾ നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ചീര കൊണ്ട് സ്വാദിഷ്ട്മായ ഒരു പച്ചടി എന്നെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യസാധനങ്ങൾ 

ചുവന്ന ചീര – ഒരു കപ്പ്‌ ,പൊടിയായി അരിഞ്ഞെടുത്തത്

പച്ചമുളക് – 2 ,വട്ടത്തില്‍ അരിഞ്ഞെടുത്തത്

കട്ട തൈര് – രണ്ട് കപ്പ്‌

ഉപ്പ് – പാകത്തിന്

കുഞ്ഞുള്ളി – 10 എണ്ണം , വട്ടത്തില്‍ അരിഞ്ഞെടുത്തത്

എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

കടുക് – ഒരു ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

തയ്യാറാക്കുന്ന വിധം

ഒരു ചീന ചട്ടിയില്‍ ചീര അരിഞ്ഞത് ഇട്ട്  അടച്ച് വെച്ച് ആവിയില്‍ വേവിക്കുക . ചീര വാടി വരുമ്പോൾ .മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും പച്ചമുളകും ചേർത്ത്  വഴറ്റുക. ശേഷം ആവി കയറ്റിയ ചീരയും ചേര്‍ക്കുക. തീ അണച്ച ശേഷം  ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കുക . ആവശ്യത്തിനു ഉപ്പും അതോടൊപ്പം  ചേര്‍ക്കുക.  സ്വാദിഷ്‌ടമായ ചീര പച്ചടി തയ്യാർ. 

Read more topics: # cheera pachadi recipe
cheera pachadi recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES