വിഷാംശം ഒന്നും തന്നെ ചേരാതെ നമ്മുടെ പറമ്പുകളിൽ നിന്ന് കിട്ടുന്ന ഒരു ഫലമാണ് ചക്ക. നിരവധി വിഭവങ്ങളാണ് ചക്ക കൊണ്ട് നാം തയ്യാറാക്കുന്നത്. അതിൽ ഏവർക്കും പ്രിയപ്പെട്ട ഒന്നാണ് ചക്ക പുഴുക്ക്. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോകാം...
അവശ്യ സാധനങ്ങൾ
ചക്ക – 3 കപ്പ് (വിളഞ്ഞ പച്ച ചക്ക)
തേങ്ങ (തിരുമ്മിയത്) – 1 കപ്പ്
വെളുത്തുള്ളി – 7 – 8 അല്ലി
ജീരകം – അര സ്പൂണ്‍
മുളക് (കാന്താരി / വറ്റല്‍)- 5
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
മുളക് പൊടി – 2 സ്പൂണ്‍
കറിവേപ്പില – 1 തണ്ട്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങളാക്കി എടുക്കുക. ശേഷം ആവശ്യത്തിന് (3 കപ്പിന് 1 കപ്പ് വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി നന്നായി അടച്ച് വേവിച്ചെടുക്കുക. ചക്ക പാകത്തിന് വെന്തു വന്ന ശേഷം തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി യോജിപ്പിച്ച് എടുക്കുമ്പോൾ സ്വാദിഷ്‌ടമായ ചക്ക പുഴുക്ക് തയ്യാർ.