Latest News

ബ്രോസ്റ്റഡ് ചിക്കൻ ഡീപ് ഫ്രൈ

Malayalilife
ബ്രോസ്റ്റഡ് ചിക്കൻ ഡീപ് ഫ്രൈ

ബ്രോസ്റ്റഡ് ചിക്കൻ –  ചിക്കൻ കുറച്ചു വലിയ കഷ്ണങ്ങളാക്കിയെടുക്കുക.. ഒരു കുഴിയൻ പാത്രത്തിൽ കുറച്ചു മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി,കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പുളിപ്പ് കുറഞ്ഞ കുറച്ചു തൈര്, ഉപ്പ് എന്നിവ നന്നായി മിക്സ്‌ ചെയ്തെടുക്കുക.. അതിലേക്കു ചിക്കൻ കഷ്ണങ്ങൾ ഇട്ടു നന്നായി തേച്ചു പിടിപ്പിച്ച ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.. കോട്ടിങ്ങിനായി കോൺഫ്ലോറിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.. അതിലേക്കു കുറച്ചു കുരുമുളക് പൊടി, കുറച്ചു കാശ്മീരി മുളകുപൊടി എന്നിവ നന്നായി മിക്സ്‌ ചെയ്തെടുക്കുക.. അതിലേക്ക് വൈറ്റ് ഓട്സ് ഇട്ടു നന്നായി മിക്സ്‌ ചെയ്തു വയ്ക്കുക.. നന്നായി മസാല പിടിച്ച ചിക്കൻ കഷ്ണങ്ങൾ കോൺഫ്ലോർ ഓട്സ് മിക്സ്‌ ചേർത്ത് നന്നായി കവർ ചെയ്തെടുക്കുക… ചീനിച്ചട്ടിയിൽ എണ്ണ നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് ഇട്ട് ഡീപ് ഫ്രൈ ചെയ്തെടുക്കുക… മീഡിയം ഫ്ളയിമിൽ നന്നായി ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്യണം
 

Read more topics: # brosted chicken recipe,# deep fry
brosted chicken recipe deep fry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES