ഏവർക്കും ഇഷ്‌ടവിഭവങ്ങളിൽ ഒന്നാണ് വഴുതനങ്ങ മസാല ഫ്രൈ. ഇവ വളരെ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
വഴുതിനങ്ങ 4 എണ്ണം – കനം കുറച്ചു നീളത്തിൽ അരിഞ്ഞു മഞ്ഞൾ പൊടി ഇട്ട വെള്ളത്തിൽ കഴുകിയെടുക്കുക ( മഞ്ഞൾ പൊടി വെള്ളത്തിൽ കഴുകി എടുത്താൽ വഴുതിനങ്ങയുടെ കറ എല്ലാം പോകും ).
വലിയ ഉള്ളി 2 എണ്ണം – നീളത്തിൽ അരിഞ്ഞത്
തക്കാളി 2 എണ്ണം – – നീളത്തിൽ അരിഞ്ഞത്
പച്ചമുളക് 1 എണ്ണം – നീളത്തിൽ അരിഞ്ഞത്
ഇഞ്ചി ചെറിയ പീസ് – പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി 4 അല്ലി – പൊടിയായി അരിഞ്ഞത്
മുളകുപൊടി അര സ്പൂണ്‍
മല്ലി പൊടി അര സ്പൂണ്‍
മഞ്ഞൾ പൊടി കാൽ സ്പൂണ്‍
ഉപ്പു പാകത്തിന്
സണ്‍ ഫ്ലൊവർ ഓയിൽ പാകത്തിന്
പാചകം ചെയ്യുന്ന വിധം'
ഫ്രയിംഗ് പാനിൽ എണ്ണ ഒഴിച്ച് വഴുതിനങ്ങ ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ ഫ്രൈ ചെയ്തു മാറ്റി വെക്കുക. ബാക്കി ഉള്ള എണ്ണയിൽ ( ഉള്ളി വഴറ്റി എടുക്കാൻ പാകത്തിനുള്ള എണ്ണ മതി ) അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വാട്ടിയതിനു ശേഷം അരിഞ്ഞു വെച്ച ഉള്ളി അതിലേക്കു ഇടുക . ഉള്ളി ഒന്ന് മൂപ്പായി വരുമ്പോൾ മസാലകളും ഉപ്പും അതിലേക്കിട്ടു ഒന്ന് വഴറ്റുക എന്നിട്ട് അരിഞ്ഞു വെച്ച തക്കാളി ഇട്ടു ഇളക്കി ഫ്രൈ ചെയ്തു വെച്ച വഴുതിനങ്ങ ഇട്ടു മിക്സ് ചെയ്തു അടച്ചു വെക്കുക . 2 മിനിറ്റ് കഴിഞ്ഞാൽ വഴുതനങ്ങ മസാല ഫ്രൈ റെഡി.