നടി വീണനായരുമായുമായി ഔദ്യോഗികമായി വിവാഹമോചനം നേടിയ അമന്‍ കഴിഞ്ഞ ദിവസമാണ് രണ്ടാമതൊരു വിവാഹജീവിതത്തിലേക്ക് കടന്നത്. ഏറെക്കാലമായി അമന്റെ സുഹൃത്തും വിദേശത്തു വച്ചു പരിചയപ്പെടുകയും ചെയ്ത റീബയെന്ന യുവതിയാണ് അമന്റെ ജീവിതത്തിലേക്ക് എത്തിയത്. കഴിഞ്ഞത് മൂംകാംബിക ദേവീ സന്നിധിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇപ്പോളിതാ വിവാഹത്തിന് ശേഷം മകന്‍ അമ്പാടിയേ കാണാനെത്തിയ ചിത്രമാണ് അമാന്‍ പങ്ക് വച്ചത്.
തുടര്‍ന്ന് മകനെ ചേര്‍ത്തുപിടിച്ച് അമനും റീബയും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അമന്‍ കുറിച്ചത് ഇങ്ങനെയാണ്: ഞാന്‍ പ്രതീക്ഷിച്ചതിനുമപ്പുറം പക്വത നേടിയ ഇങ്ങനെയൊരു മകനെ കിട്ടിയതില്‍ ഞാന്‍ അനുഗ്രഹീതനാണ്. നിന്റെ സ്നേഹവും കരുണയും ഇതുപോലെ തന്നെ നിലനില്‍ക്കട്ടേ.. സത്യം നിന്റെ ചുവടുകളെ നയിക്കട്ടേ എന്നാണ് അമന്‍ കുറിച്ചത്. മകനൊപ്പം കൊച്ചിയിലെ മാളില്‍ വച്ചാണ് അമനും റീബയും ഈ ചിത്രം പകര്‍ത്തിയത്.
ഒപ്പം വിവാഹത്തിന് ആശംസ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് അമന്‍. കൂടുതല്‍ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അമന്റെ കുറിപ്പ്.
'പ്രപഞ്ചം ഞങ്ങളുടെ വിധി മന്ത്രിക്കുന്നത് ഒരിക്കല്‍ അവള്‍ കേട്ടിടത്ത്, ഞങ്ങള്‍ എന്നെന്നേക്കുമായി കണ്ടുമുട്ടി - ശ്രീ മൂകാംബിക ദേവിയുടെ ദിവ്യാനുഗ്രഹത്താല്‍ വിവാഹിതരായി ,നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി' എന്നായിരുന്നു അമന്‍ കുറിച്ചത്.
ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ല്‍ ആയിരുന്നു അമനും വീണയും തമ്മിലുള്ള വിവാഹം. കലോത്സവ വേദികള്‍ മുതലുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. വീണയും ഭൈമിയും 2025 ഫെബ്രുവരിയില്‍ വേര്‍പിരിഞ്ഞു.