ബിഎ ഭരതനാട്യം പഠിക്കുമ്പോള്‍ ഡാന്‍സിന് സോങ് ചെയ്യാനായി ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടു; സുഹൃത്തില്‍ നിന്നും പിന്നീടാണ് പ്രണയമായി മാറിയത്; പ്രൊപ്പോസ് ചെയ്തത് താന്‍; വീട്ടുകാരുടെ സമ്മതത്തോടെ പ്രണയം; ചേച്ചിയുടെ വിവാഹം നടത്തി ബുദ്ധിമുട്ടിയത് കണ്ടതിനാല്‍ ബാധ്യത ഏല്‍പ്പിക്കാന്‍ തോന്നിയില്ല;വിവാഹക്കഥ പറഞ്ഞ് ഗ്രേസും എബിയും

Malayalilife
ബിഎ ഭരതനാട്യം പഠിക്കുമ്പോള്‍ ഡാന്‍സിന് സോങ് ചെയ്യാനായി ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടു; സുഹൃത്തില്‍ നിന്നും പിന്നീടാണ് പ്രണയമായി മാറിയത്; പ്രൊപ്പോസ് ചെയ്തത് താന്‍; വീട്ടുകാരുടെ സമ്മതത്തോടെ പ്രണയം; ചേച്ചിയുടെ വിവാഹം നടത്തി ബുദ്ധിമുട്ടിയത് കണ്ടതിനാല്‍ ബാധ്യത ഏല്‍പ്പിക്കാന്‍ തോന്നിയില്ല;വിവാഹക്കഥ പറഞ്ഞ് ഗ്രേസും എബിയും

കഴിഞ്ഞ ദിവസമാണ് നടി ഗ്രേസ് ആന്റണി വിവാഹിതയായത്. നടിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ ആണ് പുറംലോകം പ്രണയം പുറം ലോകം അറിയുന്നത്. പതിനഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് വളരെ ലളിതമായി ഗ്രേസ് വിവാഹിതയായത്. സംഗീത സംവിധായകനായ എബി ടോമാണ് ഗ്രേസിനെ വിവാഹം ചെയ്തത്.

ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും ലളിതവും ആര്‍ഭാടരഹിതവുമായ വിവാഹതത്തെക്കുറിച്ചും മനസ് തുറക്കുകയാണ്.ബിഎ ഭരതനാട്യം പഠിക്കുമ്പോള്‍ ഡാന്‍സിന് സോങ് ചെയ്യാനായി ഫെയ്‌സ്ബുക്ക് വഴി ആണ് എബിയെ പരിചയപ്പെട്ടതെന്ന് ഗ്രേസ് പറയുന്നത്. എന്നാല്‍ എബി സന്ദേശം കണ്ടത് പ്രോഗ്രാം കഴിഞ്ഞ ശേഷമാണെന്നും പിന്നീട് ഒരു ഷോര്‍ട്ഫിലിമിനായി വീണ്ടും ബന്ധപ്പെടേണ്ടി വന്നുവെന്നും ആ സൗഹൃദം തുടരുകയും പിന്നീട് സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

19 ാംവയസില്‍ ആണ് എബിയെ പരിചപ്പെടുന്നതും അങ്ങോട്ട് പ്രണയം പറഞ്ഞുവെങ്കിലും എബി പ്രാക്ടിക്കലായി ആണ് കൈകാര്യം ചെയ്തതെന്നും ഗ്രേസ് പറയുന്നു. പ്രണയം ആദ്യം തന്നെ തന്റെ വീട്ടില്‍ പിടിച്ചെന്നും പിന്നീട് വീട്ടുകാര്‍ തമ്മില്‍ കണ്ട് സമ്മതം മൂളുകയായിരുന്നുവെന്നും ഗ്രേസ് പറഞ്ഞു.

ചടങ്ങിന് ക്ഷണിക്കാത്തതിന്റെ പേരില്‍ ബന്ധുക്കള്‍ക്ക് പരിഭവമുണ്ടെന്നും അവരെ സമാധാനിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നതായും ഇരുവരും പറഞ്ഞു. ഫാമിലിയേയും ബന്ധുക്കളേയും പോലെ തന്നെ വേണ്ടപ്പെട്ടതാണ് നമുക്ക് ഫിലിം ഫ്രട്ടേണിറ്റിയില്‍ ഉള്‍പ്പെട്ട ആളുകളും.

വിവാഹത്തിനുശേഷം റിസപ്ഷന്‍ എന്നത് പ്ലാന്‍ ചെയ്യാമെന്ന് കരുതിയിരുന്നു. പക്ഷെ ഒരു വര്‍ഷം നമ്മള്‍ സമ്പാദിച്ച പണം ഒരു ദിവസത്തിന് വേണ്ടി നമ്മള്‍ മുടക്കണം. അത്രത്തോളം പണം മുടക്കി ഒരു ഫങ്ഷന്‍ സംഘടിപ്പിക്കേണ്ട ആവശ്യമുണ്ടോയെന്ന ചിന്ത വന്നു. അതുകൊണ്ടാണ് വിവാഹം പോലും ചെറിയ തോതില്‍ നടത്തിയത്. ഫങ്ഷന്‍ വെച്ചാല്‍ ആരെയും ആരെയും ഒഴിവാക്കാന്‍ പറ്റില്ല. ബന്ധുക്കളുടെ വശത്ത് നിന്നായാലും പ്രൊഫഷണല്‍ സൈഡില്‍ നിന്ന് ആയാലും.

അധികം പണം ചിലവഴിക്കാതെ ചെറിയ രീതിയില്‍ വിവാഹം നടത്താമെന്ന ചിന്ത വന്നപ്പോള്‍ പാരന്റ്‌സിനോടും ഇക്കാര്യം ഡിസ്‌കസ് ചെയ്തു. റിലേറ്റീവ്‌സിനെ വിളിക്കാതെ വിവാഹം നടത്താന്‍ പറ്റില്ലെന്ന എതിര്‍പ്പ് മാതാപിതാക്കളും പറഞ്ഞിരുന്നു. പിന്നീട് കാര്യങ്ങള്‍ പറഞ്ഞ് അവരെ ഞങ്ങള്‍ കണ്‍വിന്‍സ് ചെയ്യിപ്പിച്ചു.

പക്ഷെ ഇപ്പോഴും അവര്‍ക്ക് വിഷമമുണ്ട്. കാരണം റിലേറ്റീവ്‌സിന്റെ സൈഡില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ അവര്‍ ഇപ്പോഴും ഡീല്‍ ചെയ്തുകൊണ്ടിരിക്കുകയാണ് എബിയും ?ഗ്രേസും പറഞ്ഞു. റിലേറ്റീവ്‌സിന്റെ വീട്ടില്‍ പോയി ഞാന്‍ കാര്യ കാരണ ?സഹിതം സംസാരിച്ചിരുന്നു. എന്നിട്ട് പോലും അവര്‍ക്ക് പരാതിയാണ്. അത് എനിക്ക് മനസിലാകും. കാരണം അവര്‍ എന്റെ കല്യാണം കാണാന്‍ ആ?ഗ്രഹിച്ചിരുന്നവരാണ്.

എന്നിരുന്നാലും ഇങ്ങനൊരു വിവാഹം എന്നത് ഞങ്ങളുടെ രണ്ടുപേരുടേയും പേഴ്‌സണല്‍ ചോയ്‌സാണ്. അതിനെ റെസ്‌പെക്ട് ചെയ്യുക എന്നതുണ്ടല്ലോ. അല്ലാത്തപക്ഷം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ അവര്‍ക്ക് അവരുടെ വിഷമവും വിരോധവും ഞങ്ങളോട് പറയുകയും പ്രകടിപ്പിക്കുകയും ചെയ്യാമായിരുന്നു. എല്ലാം കഴിഞ്ഞിട്ട് പുറകില്‍ നിന്ന് അവര്‍ പറയുന്നത് നമ്മള്‍ അറിയുമ്പോള്‍ അത് വിഷമമുണ്ടാക്കും. നമ്മള്‍ ചെയ്തതില്‍ നമുക്ക് ഒരിക്കലും ഒരു റിഗ്രറ്റ് ഉണ്ടാവരുത്.

ഞങ്ങളുടെ രണ്ടുപേരുടെയും കൂടി തീരുമാനമായിരുന്നു. ഞങ്ങളുടെ വിവാഹമാണ്... ഞങ്ങള്‍ ആ?ഗ്രഹിക്കുന്ന രീതിയില്‍ അത് ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ അതിനോട് സഹ?കരിച്ചാല്‍ വളരെ നന്നാകും എന്നാണ് ഞങ്ങള്‍ പാരന്റ്‌സിനോട് പറഞ്ഞത്. ആളുകളോട് കാര്യങ്ങള്‍ ഞങ്ങള്‍ കൂടി വന്ന് സംസാരിക്കാമെന്നും മാതാപിതാക്കളോട് പറഞ്ഞുവെന്നും ഗ്രേസ് പറഞ്ഞു. ഞാന്‍ ഒരു പെണ്‍കുട്ടിയാണ്. ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന അവസ്ഥയില്‍ ഞാന്‍ പ്രൗഡാണ്.

എന്റെ ഫാമിലിയെ കല്യാണം പൂര്‍ണ്ണമായും ഏല്‍പ്പിച്ചിട്ട് ആ ബാധ്യത അവരെ ഏല്‍പ്പിച്ചിട്ട് ഇറങ്ങിപ്പോകാന്‍ എനിക്ക് ഒരു താല്‍പര്യവുമില്ല. അതുകൊണ്ടാണ് ഞാന്‍ പാരന്റ്‌സിനോട് പറഞ്ഞത് എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ നോക്കികൊള്ളാമെന്ന്. ഒന്നും അവരെ അറിയിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. അവര്‍ എനിക്കൊപ്പം നിന്നാല്‍ മാത്രം മതിയായിരുന്നു. എന്റെ ചേച്ചിയുടെ വിവാഹം നടത്തിയപ്പോള്‍ അവര്‍ ബുദ്ധിമുട്ടിയത് ഞാന്‍ കണ്ടതാണ്.

വലിയ സെലിബ്രിറ്റിയായിട്ട് ബന്ധുക്കളെ വിളിച്ച് വിവാഹം നടത്താനുള്ള കാശുപോലും ഇല്ലേ എന്നൊക്കെ കമന്റ് കണ്ടിരുന്നു. ഞങ്ങള്‍ ചെയ്യേണ്ടത് ഞങ്ങള്‍ ചെയ്യുന്നുണ്ട്. ലാവിഷായി ചിലവാക്കുന്നതിന് പകരം അത് ഏങ്ങനെ നല്ല രീതിയില്‍ വേറെ വഴിക്ക് ഉപയോ?ഗിക്കാമെന്ന് ഞങ്ങള്‍ ചിന്തിച്ച് തന്നെയാണ് ഓരോന്നും ചെയ്തത്. ഇതൊക്കെ പേഴ്‌സണല്‍ ചോയ്‌സാണെന്നും ഗ്രേസ് പറയുന്നു.


 

grace antony open up about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES