ആവശ്യമുള്ള സാധനങ്ങള്‍:
1- ബീറ്റ് റൂട്ട് ഒരെണ്ണം ചെറുത്
2- പഞ്ചസാര ആവശ്യത്തിന്
3- ഇഞ്ചി ഒരു കഷണം
4- വെള്ളം രണ്ട് ഗ്ലാസ്
5- ചെറുനാരങ്ങ രണ്ടെണ്ണം
ഉണ്ടാക്കുന്ന വിധം:
ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. മിക്സിയില്‍ വെള്ളവും പഞ്ചസാരയും ബീറ്റ്‌റൂട്ടും ഇഞ്ചി അരിഞ്ഞതും കൂട്ടിച്ചേര്ത്ത്ൂ അടിക്കുക. നന്നായി ഗ്രൈൻഡ് ആയാൽ അരിച്ചു എടുക്കുക. ശേഷം അല്പം ചെറുനാരങ്ങനീരും ചേര്ത്ത്ല ഇളക്കുക. ആവശ്യമെങ്കിൽ പഞ്ചാസാര അൽപ്പം ചേർക്കാം. അങ്ങനെ ബീറ്റ് റൂട്ട് ജ്യൂസ് റെഡി. ഫ്രഷായി തന്നെ ഉപയോഗിക്കണം