ബീറ്റ്‌റൂട്ട് വൈൻ

Malayalilife
topbanner
ബീറ്റ്‌റൂട്ട് വൈൻ

വൈനെന്നു കേൾക്കുമ്പോഴേ നമുക്ക് മുന്തിരിച്ചാറാണ് ഓർമ വരാറ് അല്ലേ. എന്നാൽ മുന്തിരി കൊണ്ട് മത്രമല്ല വൈനുണ്ടാക്കുന്നത്. നല്ല ബീറ്റ്‌റൂട്ട് കൊണ്ടും അസ്സല് വൈനുണ്ടാക്കാം. എന്താ ഒന്നു പരീക്ഷിച്ച് നോക്കിയാലോ?

ചേരുവകൾ

ബീറ്റ്‌റൂട്ട് - 1 കിലോ
പഞ്ചസാര - 1 കിലോ
ഈസ്റ്റ് - 1 ടീസ്പൂൺ
നാരങ്ങാ ചെറുത് - 2 എണ്ണം
വെള്ളം - മൂന്നര ലിറ്റർ
കറുവപ്പട്ട - 4 ചെറുത്
ഗ്രാമ്പൂ - 7 എണ്ണം
ചെറു ചൂടുവെള്ളം - അരക്കപ്പ്

പാകം ചെയ്യുന്നവിധം

1. ബീറ്റ്‌റൂട്ട് കഴുകി വൃത്തിയാക്കി തൊലിമാറ്റിയിട്ട് ചെറുതായി ഗ്രേറ്റ് ചെയ്യുക.
2. ഈസ്റ്റ് അരടീസ്പൂൺ പഞ്ചസാരയും ചെറുചൂടുവെള്ളവും ചേർത്ത് പൊങ്ങി വരുവാനായിട്ട് വയ്ക്കുക.
3. ഒരു വൃത്തിയുള്ള പാത്രത്തിൽ മൂന്നര ലിറ്റർ വെള്ളം തിളപ്പിക്കുക.
4. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് ചേർത്ത് വേകുന്നതുവരെ വേവിച്ചിട്ട തീ കെടുത്തുക.
5. ഇത് തണുത്ത ശേഷം ഒരു മിസ്ലിൻ തുണിയിൽ #്‌രിക്കുക.
6. ഇതിലേക്ക് പഞ്ചസാര, നാരങ്ങാ പിഴിഞ്ഞ് അരിച്ചത്, പതഞ്ഞുവന്ന ഈസ്റ്റ്, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേർക്കുക.
7. ഇതൊരു ഭരണിയിലാക്കി മൂടിക്കെട്ടിയിട്ട് പ്രകാശം അധികം കടക്കാതെ ഒരിടത്ത് 15 ദിവസം വയ്ക്കുക.
8. നാലാം ദിവസവും അഞ്ചാം ദിവസവും തുറന്നിട്ട് മരത്തവി കൊണ്ട് ഇളക്കണം.
9. ഇത് 15 ദിവസം അനക്കാതെ വയ്ക്കുക.
10. 15-ാം ദിവസം തുറന്ന് വീണ്ടും ഒന്ന് കൂടി അരിച്ച് വൈൻ കുപ്പികളിലാക്കുക.

Read more topics: # beat root wine preparation
beat root wine preparation

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES