അവല്‍ നനച്ചതും, അവല്‍ വറുത്തതും എല്ലാം വീട്ടില്‍ നാല് മണി പലഹാരങ്ങള്‍ ആണ് .കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയാല്‍ നല്‍കാവുന്ന നല്ലൊരു പലഹാരം തന്നെയാണ് അവല്‍. എന്നാല്‍ എല്ലാ ദിവസവും ഒരേ രീതിയില്‍ നല്‍കിയാല്‍ മടുപ്പിക്കും. ഇതൊന്നു പരീക്ഷിച്ചു നോക്കു. അവല്‍ ലഡ്ഡു എങ്ങിനെ തയ്യാറാക്കാം
ചേരുവകള്‍
അവല്‍ - 2 കപ്പ്
ശര്‍ക്കര - 1/2 കപ്പ്
ഏലക്ക പൊടി - 1/4 ടി സ്പൂണ്‍
നെയ്യ് - 3 ടേബിള്‍ സ്പൂണ്‍
അണ്ടി പരിപ്പ് ,കിസ്മിസ് - ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
അവല്‍ ചൂടാക്കി ,തണുക്കുമ്പോള്‍ പൊടിച്ചു വയ്ക്കുക. അണ്ടി പരിപ്പ് ,കിസ്മിസ് നെയ്യില്‍ വറുത്തു വെയ്ക്കുക. ശര്‍ക്കര പൊടിച്ചു വയ്ക്കുക. ഒരു പാത്രത്തില്‍ അവല്‍, ശര്‍ക്കര പൊടിച്ചതും, ഏലക്ക പൊടിയും ,അണ്ടി പരിപ്പ് ,കിസ്മിസ് ചൂട് നെയ്യില്‍ മിക്‌സ് ചെയ്യുക. കുറേശ്ശെ എടുത്ത് ബോള്‍ ഷേപ്പില്‍ ഉരുട്ടി എടുക്കുക.