Latest News

ഉറുമാമ്പഴം/അനാര്‍ ക്രഷര്‍ തയ്യാറാക്കാം

Malayalilife
ഉറുമാമ്പഴം/അനാര്‍ ക്രഷര്‍ തയ്യാറാക്കാം


വേനല്‍ ചൂടിനെ ചെറുക്കാനായി വളരെ രുചികരമായ പാനീയമാണ് ഉറുമാമ്പഴം/അനാര്‍ ക്രഷര്‍. ഈ പാനീയം എളുപ്പത്തില്‍ തയാറാകുന്ന രീതി താഴെ വിവരിക്കുന്നു... 

ആവശ്യമുള്ള സാധനങ്ങള്‍: 

ഉറുമാമ്പഴം/അനാര്‍ - 1 എണ്ണം 
പുതീനയില  -10 ഇല 
നാരങ്ങാ- 1 എണ്ണം 
പൈനാപ്പിള്‍  ജ്യൂസ് - 1 ഗ്ലാസ്
പഞ്ചസാര - ആവശ്യത്തിന് 
കസ്‌കസ് (സബ്ജ സീഡ്) - 2 ടേബിള്‍ സ്പൂണ്‍
തണുത്ത വെള്ളം -ആവശ്യത്തിന് 
ഐസ് ക്യൂബ്‌സ് -ആവശ്യത്തിന് 


തയാറാകുന്നവിധം:

ഒരു പത്രത്തില്‍ ഉറുമാമ്പഴവും പുതീനയിലയും പഞ്ചസാരയും പകര്‍ന്ന് തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് നാരങ്ങാനീര്, പൈനാപ്പിള്‍ നീര്, ഐസ്‌ക്യൂബ്, കസ്‌കസ് എന്നിവ ചേര്‍ത്ത് ഇളക്കിയെടുത്ത് ഉപയോഗിക്കുക. 

Read more topics: # anar-crasher-or-anar-drinks
anar-crasher-or-anar-drinks

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES