ചെമ്മീന് ഫ്രൈ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. കായല്‍ മീനുകള്‍ പോലെ തന്നെ പ്രിയമുള്ളതാണ് കടലില്‍ നിന്ന് ലഭിക്കുന്ന ചെമ്മീനും. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഏറെ പ്രിയങ്കരമായി ഇആലപ്പുഴ സ്റ്റൈല്‍ ചെമ്മീന്‍ ഫ്രൈ എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം.
ചേരുവകള്‍
ചെമ്മീന്‍ - 15 എണ്ണം
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
മുളകുപൊടി - രണ്ട് ടീസ്പൂണ്‍
കുരുമുളക് - അര ടീസ്പൂണ്‍
ജീരകം-ഒരു ടീസ്പൂണ്‍
പെരുഞ്ചീരകം-അര ടീസ്പൂണ്‍
മല്ലി-അര ടീസ്പൂണ്‍
പുളി - കാല്‍ ടീസ്പൂണ്‍
അരിപ്പൊടി - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുരുമുളക്, ജീരകം, പെരുഞ്ചീരകം, മല്ലി എന്നിവ വറുത്ത് തണുക്കുമ്പോള്‍ പുളിയും ചേര്‍ത്ത് അരയ്ക്കുക. വെള്ളം ചേര്‍ക്കാതെ വേണം അരയ്ക്കാന്‍. ഒരു ബൗളില്‍ ഈ പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇത് ചെമ്മീനില്‍ പുരട്ടി 15 മിനിറ്റ് വെയ്ക്കുക. അല്‍പം അരിപ്പൊടിയും ചെമ്മീന് മുകളില്‍ വിതറിക്കൊടുക്കാം. ശേഷം, തവയില്‍ എണ്ണ ചൂടാക്കി, ചെമ്മീന്‍ ഷാലോ ഫ്രൈ ചെയ്യാം. ഡ്രൈ ആവാതിരിക്കാന്‍ ചെമ്മീന് മുകളില്‍ അല്‍പം വെളിച്ചെണ്ണ തൂവിക്കൊടുക്കണം.