Latest News

നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസുണ്ടായാല്‍ മതി; റിവ്യു കണ്ടപ്പോള്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലി കൊള്ളില്ലന്ന് തെറ്റിദ്ധരിച്ചു; കുറിപ്പുമായി അസീസ്

Malayalilife
 നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസുണ്ടായാല്‍ മതി; റിവ്യു കണ്ടപ്പോള്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലി കൊള്ളില്ലന്ന് തെറ്റിദ്ധരിച്ചു; കുറിപ്പുമായി അസീസ്

ബിന്റോ സ്റ്റീഫന്റെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'പ്രിന്‍സ് ആന്റ് ഫാമിലി.' ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ, പ്രിന്‍സ് ആന്റ് ഫാമിലിക്കെതിരായ മോശം റിവ്യുകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ അസീസ് നെടുമങ്ങാട്.

പ്രിന്‍സ് ആന്‍സ് ഫാമിലിയുടെ റിവ്യൂ കണ്ടപ്പോള്‍ സിനിമ കൊള്ളില്ലന്ന് താന്‍ തെറ്റിദ്ധരിച്ചുപോയെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അസീസ് കുറിച്ചു. റിവ്യു എന്നത് ഒരാളുടെ അഭിപ്രായമാണെന്നും എന്നാല്‍ സ്വന്തം ഇഷ്ടമില്ലായിമ മറ്റുള്ളവരില്‍ അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും അസീസ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

'റിവ്യു എന്നത് ഒരാളുടെ അഭിപ്രായമാണ്, ആ അഭിപ്രായം പറയുന്നതില്‍ ഒരു തെറ്റും ഇല്ല. പക്ഷെ സ്വന്തം ഇഷ്ടമില്ലായിമ മറ്റുള്ളവരിലും അടിച്ചേല്പിക്കുക എന്നത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ റിവ്യു കണ്ടപ്പോള്‍ സിനിമ കൊള്ളില്ലന്ന് ഞാനും തെറ്റിദ്ധരിച്ചുപോയി. 

പക്ഷെ കുറച്ച് സുഹൃത്തുക്കള്‍ സിനിമ കണ്ടിട്ട്, ദിലീപേട്ടന്റെ കുറച്ചുനാള്‍ക്ക് ശേഷം നല്ലൊരു സിനിമ കണ്ടു എന്ന് അവര്‍ പറഞ്ഞു. ഞാനും പോയി പടം കണ്ടു. പ്രിയ റിവ്യൂ ഇടുന്ന സുഹൃത്തുക്കളെ, ഇത്രയും മനോഹരമായ സിനിമയെ നിങ്ങള്‍ ഇങ്ങനെ പറഞ്ഞല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുവാ. ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടില്ല ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനും പോകുന്നില്ല. നല്ലതിനെ നല്ലതായി അംഗീകരിക്കാനുള്ള മനസുണ്ടായാല്‍ മതി. അടിപൊളി സിനിമ ധൈര്യമായിട്ട് ഫാമിലിയുമായി പോയി കാണാം.  ഓള്‍ ദി ബെസ്റ്റ് ദിലീപേട്ടാ,'- അസീസ് കുറിച്ചു.


മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി നിര്‍മിക്കുന്നത്. മിശ്രാഭിപ്രായങ്ങാണ് ചിത്രത്തെ കുറിച്ച് പുറത്തു വരുന്നത്. ദിലീപിനൊപ്പം, ധ്യാന്‍ ശ്രീനിവാസന്‍, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കര്‍, സിദ്ദീഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി, അശ്വിന്‍ ജോസ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.
 

azeez nedumangad about prince and family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES