ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് വാഴപ്പഴം. ഇവ കൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും. എന്നാൽ പഴം കൊണ്ട് രുചികരമായ രീതിയിൽ എങ്ങനെ ഉന്നക്കായ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ
ഒന്നര കിലോ നേന്ത്രപ്പഴം (ഏത്തപ്പഴം)
അരമുറി തേങ്ങ ചിരകിയത്
കുറച്ച് അണ്ടിപ്പരിപ്പ് മുന്തിരി ഓപ്ഷനൽ ആണ്
കുറച്ചുനെയ്യ്, ഓയിൽ
അഞ്ച് ഏലയ്ക്ക
പഞ്ചസാര അര കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം പഴം പകുതി കട്ട് ചെയ്തു ആവിയിൽ വേവിച്ച് നല്ലപോലെ കട്ട കൂടാതെ ഒന്ന് ഉടച്ച് എടുക്കണം. അടുത്തതായി മൂന്ന് ടേബിൾ സ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങയും അര കപ്പ് പഞ്ചസാരഏലക്ക പൊടിച്ചത് കൂടിയിട്ട് ജസ്റ്റ് ഒന്ന് വറുത്തെടുക്കണം. അതിനുശേഷം നേരത്തെ കുഴച്ചുവെച്ച പഴം അടിച്ചത് അല്പം നെയ്യ് കൂട്ടി ഉരുട്ടി പരത്തി ഫില്ലിംഗ് നിറച്ച് മൂടി ഫ്രൈ ചെയ്തെടുത്താൽ നല്ല അടിപൊളി ഉന്നക്കായ റെഡി ആവുന്നതാണ്