പാൽ കപ്പ തയ്യാറാക്കാം

Malayalilife
topbanner
 പാൽ കപ്പ തയ്യാറാക്കാം

ടൻ ഭക്ഷണങ്ങളോട് ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് പാൽ കപ്പ, വളരെ രുചികരമായ ഇവ എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാം എന്ന് നോക്കാം. 

ചേരുവകൾ

കപ്പ -ഒരു കിലോ
ചുവന്നുള്ളി -10 എണ്ണം
വെളുത്തുള്ളി- ആറ് അല്ലി
പച്ചമുളക്-4
കറിവേപ്പില -ഒരു കതിർപ്പ്
ജീരകം- അര ടീസ്പൂൺ
തേങ്ങ -ഒരു മുറി
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -ഒരു ടേബിൾസ്പൂൺ
കടുക് -ഒരു ടീസ്പൂൺ
ചുവന്നുള്ളി ചെറുതായി അരിഞ്ഞത്- 10 എണ്ണം
കറിവേപ്പില -ആവശ്യത്തിന്
ഉണക്കമുളക് -നാല്

തയ്യാറാക്കുന്ന വിധം 

തേങ്ങ മുക്കാൽ കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ച് പാലു പിഴിഞ്ഞ് എടുക്കുക. വീണ്ടും ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് അരച്ച് അരിച്ചെടുക്കണം. മൊത്തത്തിൽ രണ്ട് കപ്പ് തേങ്ങാപ്പാൽ വേണം.കപ്പ കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് ഉടഞ്ഞു വരുന്ന പരുവത്തിൽ വേവിച്ച് വെള്ളം ഊറ്റി കളയുക.ഒരു മിക്സിയിൽ ചുവന്നുള്ളി, ജീരകം, വെളുത്തുള്ളി, പച്ചമുളക് ,കറിവേപ്പില ഇവ നന്നായി ചതച്ചെടുക്കണം. വെന്ത കപ്പയിലേക്ക് ആവശ്യത്തിന് ഉപ്പും ചതച്ചെടുത്ത മസാലയും ചേർത്ത് നന്നായി ഉടച്ച് എടുക്കണം. ഇതിലേക്ക് തേങ്ങാപ്പാലും ചേർത്ത് ഒരു തിളവരുമ്പോൾ തീ ഓഫ് ചെയ്യുക.മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളകും, ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും, കറിവേപ്പിലയും വഴറ്റി കപ്പയിലേക്ക് ഒഴിച്ചു കൊടുക്കുക. നന്നായി യോജിപ്പിക്കണം. രുചികരമായ പാൽ കപ്പ തയ്യാർ.
 

Read more topics: # Tasty paal kappa
Tasty paal kappa

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES