നോൺ വെജ് പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് ബീഫ്. ചിരുങ്ങിയ സമയം കൊണ്ട് എങ്ങനെ സ്‌പെഷ്യല്‍ ബീഫ് ഉലര്‍ത്തിയത് തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
ബീഫ്- ഒരു കിലോ
ചെറിയ ഉള്ളി- ഒരു വലിയ കപ്പ്
ഇഞ്ചി- ഇടത്തരം കഷ്ണം
വെളുത്തുള്ളി- മുഴുവന്‍ വെളുത്തുള്ളി (വലുത്)
പച്ചമുളക്- 5 എണ്ണം
മുഴുവന്‍ കുരുമുളക്- ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി- മൂന്ന് സ്പൂണ്‍
മല്ലിപ്പൊടി- രണ്ട് സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍
ഗരം മസാലപ്പൊടി- ഒരു സ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
തേങ്ങാക്കൊത്ത്- അര മുറി (ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ആവാം)
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന രീതി
ആദ്യമായി ഇതിലേക്ക് ചേര്‍ക്കാനുള്ള ഗരംമസാലയെക്കുറിച്ച് പറയാം. ഏറ്റവും നല്ലത് ഇത് വീട്ടില്‍ത്തന്നെ തയ്യാറാക്കുന്നതാണ്. പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, വലിയ ജീരകം എന്നിവ തുല്യമായി എടുത്ത് ഒരു ചട്ടിയില്‍ ഒന്ന് ചൂടാക്കിയ ശേഷം പൊടിച്ചെടുത്താല്‍ മതി. ഒന്നിന്റേയും അളവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.