മധുര വിഭാഗങ്ങൾ ഏവർക്കും ഇഷ്ട്മുള്ള ഒന്നാണ്. അതിൽ ഏറെ മുന്നിട്ട് നിൽക്കുന്നതും എളുപ്പം ഉണ്ടാക്കാൻ സാധിക്കുന്നതുമായ ഒന്നാണ് റവ കേസരി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ എങ്ങനെ സ്വാദിഷ്‌ടമായ റവ കേസരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
റവ-ഒരു കപ്പ്
നെയ്യ്- മുക്കാൽ കപ്പ്
ചൂടുവെള്ളം- 2 കപ്പ്
പഞ്ചസാര-2 കപ്പ്
പാൽ-1 സ്പൂൺ
ഏലയ്ക്ക- 1 സ്പൂൺ
കശുവണ്ടിപ്പരിപ്പ് ഉണക്കമുന്തിരി-ആവശ്യത്തിന്
തയാറാക്കുന്ന വിധം
കട്ടിയുള്ള പാത്രത്തിലേക്ക് നല്ല ഉരുക്കിയ നെയ്യ് ചേർത്ത ശേഷം റവയിട്ട് ഇളക്കുക. വെള്ളമൊഴിച്ച് തുടരെ തന്നെ ഇവ ഇളക്കണം. മിശ്രിതം കുറുകി വന്ന് കഴിഞ്ഞാൽ പഞ്ചസാര ചേർത്ത് വീണ്ടും ഇവ ഇളക്കണം. പഞ്ചസാര ഉരുകിച്ചേരുമ്പോൾ പാല് അതിലേക്ക് ചേർക്കാം. ഇതിലേക്ക് പിന്നീട് എലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്തിളക്കി വറ്റിക്കണം. തണുത്ത് കഴിയുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ ഇവ മുറിച്ചെടുക്കാം. നെയ്യിൽ മേമ്പൊടി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തെടുത്ത് ചേർത്താൽ കൂടുതൽ സ്വാദ് ലഭിക്കും. മഞ്ഞയോ ഓറഞ്ചോ ഫുഡ് കളർ കേസരിക്കു നിറം വേണമെങ്കിൽ ചേർക്കാം.