വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവമാണ് റവ ബോൾ. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
റവ - 3 കപ്പ്
മുട്ട - 3 എണ്ണം
പഞ്ചസാര - 4 ടേബിൾ സ്പൂൺ
വാനില എസ്സൻസ് - 2 ടീസ്പൂൺ
ഏലക്ക പൊടി - 1 സ്പൂൺ
ഓയിൽ - വറുക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
മുട്ടയും റവയും നന്നായി മിക്സ് ആക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് ഒന്ന് കൂടി ഇളക്കി യോജിപ്പിക്കുക. പിന്നാലെ വാനില എസ്സൻസും ഏലക്ക പൊടിയും കൂടി ചേർത്ത് നല്ല പോലെ മിക്സ് ആക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ മുകളിൽ നാം കുഴച്ച് വച്ചത് ചെറിയ ഉരുളകൾ ആയി എടുത്ത് ഓയിലിൽ ഫ്രൈ ചെയ്ത് എടുക്കാം. സ്വാദിഷ്‌ടമായ റവ ബോൾ തയ്യാർ.