എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ബിരിയാണിയാണ് പ്രഷര്‍ കുക്കര്‍ ചിക്കന്‍ ബിരിയാണി. സാധാരണ ബിരിയാണിയുടെ അതെ ടേസ്റ്റ് തന്നെ ഇതിനും കിട്ടും. പക്ഷെ ഉണ്ടാക്കുന്ന നേരം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു മാത്രം . വെള്ളത്തിന്റെ അളവും വേവിക്കാന്‍ എടുക്കുന്ന സമയം ഒക്കെ . ഒന്ന് ശ്രദ്ധിച്ചാല്‍ അടിപൊളി ചിക്കന്‍ ബിരിയാണി തയ്യാര്‍ .
ചേരുവകള്‍
ചിക്കന്‍ - 400 ഗ്രാം
മഞ്ഞള്‍ പൊടി -1 ടീസ്പൂണ്‍
മുളക് പൊടി - 2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍ ഉപ്പ് - അവശ്യത്തിന് ബസുമതി അരി - 1 കപ്പ്
പച്ച മുളക് - 3
വെളുത്തുള്ളി - 7
ഇഞ്ചി - 1 ഇഞ്ചു കഷ്ണം
സണ്‍ഫ്‌ലവര്‍ ഓയില്‍ - 4 ടീസ്പൂണ്‍
നെയ്യ് - 3 ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് - 10
കിസ്മിസ് - 2 ടേബിള്‍സ്പൂണ്‍
സവാള - 3
മല്ലി പൊടി - 1 ടീസ്പൂണ്‍
വയണ ഇല - 2
കറുവ പട്ട - 2
ചെറിയ കഷ്ണം ഗ്രാമ്പു - 4
ഏലക്ക - 4
തൈര് - 2 ടേബിള്‍സ്പൂണ്‍
പുതിന ഇല - 2 ടീസ്പൂണ്‍ അരിഞ്ഞത്
മല്ലി ഇല - 1 ടീസ്പൂണ്‍
ഗരം മസാല പൊടി - 1/ 2 ടീസ്പൂണ്‍
നാരങ്ങ - അര മുറി
വെള്ളം - 1 1/ 2 കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കനില്‍ മഞ്ഞള്‍ പൊടി,മുളക് പൊടി,കുരുമുളക് പൊടി,ഉപ്പ് ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക .അരി 30 മിനുട്ട് വെള്ളത്തില്‍ കുതിരാന്‍ വയ്ക്കുക .നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്തെടുക്കുക.ഒരു സവാള ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക . പച്ച മുളക്,വെളുത്തുള്ളി ,ഇഞ്ചി എന്നിവ അരച്ചെടുക്കുക .കുക്കറില്‍ നെയ്യ് ചൂടാക്കി അരച്ചെടുത്ത പേസ്റ്റ് മൂപ്പിച്ചെടുക്കുക . സവാള ചേര്‍ത്ത് വഴറ്റി തൈര് ചേര്‍ത്തിളക്കുക.മല്ലി പൊടി, മഞ്ഞള്‍ പൊടി , മുളക് പൊടി ,പുതിന ഇല,മല്ലി ഇല, ചേര്‍ത്ത് ഇളക്കുക . ഉപ്പു ചേര്‍ക്കുക .ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിച്ചു അരി ചേര്‍ത്ത് അടച്ചു വച്ച് ഒരു വിസില്‍ വരുമ്പോള്‍ ഓഫ് ചെയ്തു പ്രഷര്‍ പോയ ഉടനെ തുറക്കാം . പത്രത്തിലോട്ടു മാറ്റി അണ്ടിപരിപ്പും കിസ്മിസും വറുത്ത സവാളയും കൊണ്ട് ഗാര്ണിഷ് ചെയ്യാം