മൽസ്യ വിഭവങ്ങളിൽ ചെമ്മീൻ ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. ചെമ്മീൻ കൊണ്ടുള്ള മുളക് മസാലക്കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
1. ചെമ്മീന്‍ - 1/2 കിലോ
2. ഉള്ളി - 3 എണ്ണം
3. പച്ചമുളക് - 4 എണ്ണം
4. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 1 ടീസ്‌പൂണ്‍ വീതം
5. മല്ലിപ്പൊടി - 3 ടീസ്‌പൂണ്‍
6. മുളകുപൊടി - 1 1/2 ടീസ്‌പൂണ്‍
7. മഞ്ഞള്‍പ്പൊടി - ഒരുടീസ്‌പൂണ്‍
8. കുരുമുളകുപൊടി - 1/2 ടീസ്‌പൂണ്‍
9. മല്ലിയില, കറിവേപ്പില - ആവശ്യത്തിന്
10. ഓയില്‍ - 1 1/2 ടേബിള്‍സ്‌പൂണ്‍
11. കട്ടിത്തേങ്ങാപ്പാല്‍ - 1 1/2 കപ്പ്
12. ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീനില്‍ ആവശ്യാനുസരണം മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പൊരിച്ചെടുക്കുക. ശേഷം അതിലേക്ക് ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മസാലപ്പൊടികളും അരക്കപ്പ് വെള്ളവും പൊരിച്ച ചെമ്മീനും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിള വന്നാല്‍ മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് കൊണ്ട് തന്നെ ഇത് വാങ്ങാവുന്നതാണ്.