Latest News

പനീർ ബുര്‍ജി തയ്യാറാക്കാം

Malayalilife
പനീർ ബുര്‍ജി തയ്യാറാക്കാം

ചോറിനൊപ്പും ചപ്പാത്തിക്കൊപ്പവും നല്ല ഒരു കോമ്പിനേഷൻ ആണ് പനീർ ബുര്‍ജി. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യസാധനങ്ങൾ 

പനീര്‍ – 200 ഗ്രാം
എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
ജീരകം – ഒരു നുള്ള്
പച്ചമുളക് -2
സവാള – 1
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍
തക്കാളി – 1
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം

 ആദ്യമേ തന്നെ പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കുക. ശേഷം സാവാള ,തക്കാളി ,പച്ചമുളക് ഇവയെല്ലാം പൊടിയായി അരിഞ്ഞു എടുക്കുക പിന്നാലെ .ഒരു പാനില്‍ എണ്ണ ഒഴിച്ച്  ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക .അതിലേക്ക് പൊടിയായി അറിഞ്ഞ്  സവാള ചേര്‍ത്ത് വഴറ്റുക . ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക .സവാള നന്നായി ചുമന്നു വരുന്ന സമയം  പച്ചമുളകും തക്കാളിയും ചേര്‍ത്ത് നന്നായി  വഴറ്റുക. 
 തുടർന്ന് മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ക്കുക . കുറച്ചു വെള്ളം ചേര്‍ക്കുക. ശേഷം ഗ്രേറ്റ് ചെയ്തു എടുത്ത പനീര്‍ ചേര്‍ക്കുക .ആവശ്യത്തിന് ഉപ്പും  അവയിലേക്ക് ചേര്‍ക്കുക .5 മിനിറ്റ് അടച്ചു വേവിക്കുക .അടപ്പ് മാറ്റി നന്നായി ചിക്കി തോര്‍ത്തി എടുക്കുക .തീ അണച്ച ശേഷമെ ഇവയിലേക്ക്  മല്ലിയില തൂവി അലങ്കരിച്ചു എടുക്കാൻ പാടുള്ളു.

Read more topics: # Paneer burji recipe
Paneer burji recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക