ചൂടുകാലങ്ങളിലുമെല്ലാം ഏവരെയും ആശ്രയിക്കുന്ന ഒന്നാണ് ശീതളപാനീയങ്ങൾ. എന്നാൽ കുറഞ്ഞ സമയം കൊണ്ട് ഓറഞ്ച് കുലുക്കി സർബത്ത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..
അവശ്യസാധനങ്ങൾ
ഷുഗർ സിറപ് - 1/2 ഗ്ലാസ്
മുസംബി ജ്യൂസ് - 1/2 ഗ്ലാസ്
പഞ്ചസാര - 2 ടേബിൾ സ്പൂൺ
പച്ചമുളക് - 1
ചെറുനാരങ്ങ വെള്ളം - 1/2 ചെറുനാരങ്ങയുടെ
കസ് - കസ് ( വെള്ളത്തിൽ കുതിർത്തത് ) - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഐസ് - ക്യൂബ് 4-5 എണ്ണം
തയ്യാറാക്കുന്ന വിധം
300 മില്ലി ഉള്ള ഒരു ഗ്ലാസ് എടുത്ത ശേഷം അതിന്റെ പകുതി പഞ്ചസാര പാനി ഒഴിക്കുക. ശേഷം 1/2 ചെറുനാരങ്ങയുടെ നീര് പിഴിഞതും ഒഴിക്കുക. അതിലേക്ക് ഫ്രഷ് മുസംബി ജ്യൂസ്, നടുവേ പിളർന്ന പച്ചമുളക്, ഉപ്പ്, കസ് - കസ്, ഐസ് ക്യുബ്സും ഇട്ടു ഗ്ലാസ് നല്ല ചേർത്ത ശേഷം കുലുക്കണം. ഇത് ഒരു നല്ലപോലെ കുലുക്കിയതിനു ശേഷം സെർവ് ചെയ്യാവുന്നത്.