ഭക്ഷണ പ്രിയരുടെ പ്രിയ വിഭവങ്ങളിൽ ഒന്നാണ് ചെമ്മീൻ. ഇർവിധി വിഭവങ്ങളാണ് ചെമീൻ കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്നത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ പീച്ചിങ്ങയും ചെമ്മീനും ചേർത്തുള്ള മസാല കറി തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യസാധനങ്ങൾ
ചെമ്മീൻ - 1/2 കിലോ
പീച്ചിങ്ങ - 1 എണ്ണം
തക്കാളി ചെറുത് - 1 എണ്ണം
സവാള - 1 എണ്ണം
പച്ചമുളക് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
മുളക് പൊടി - 1 1/2 ടേബിൾ സ്പൂൺ
_ഗരം മസാല പൊടി - 1 spn
പെരുംജീരകപ്പൊടി - 1/2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ .
ഉപ്പ് - ആവശ്യത്തിന് .
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ .
കടുക് - 1 ടീസ്പൂൺ .
മല്ലിയില - ആവശ്യത്തിന് .
തയ്യാറക്കുന്ന വിധം .
നല്ല വൃത്തിയാക്കി ചെമ്മീൻ എടുത്ത ശേഷം മഞ്ഞൾ പൊടി, പെരുംജീരകപൊടി, ഉപ്പ് ഇവയിട്ട് വേവിക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ,വേപ്പില എന്നിവ ചേർക്കുക. അതിലേക്ക് ആവശ്യത്തിന് സവാള, പച്ചമുളക്, തക്കാളി ഇട്ട് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. പിന്നാലെ ഇതിലേക്ക് പൊടികൾ ചേർത്ത് നല്ലത് പോലെ വഴറ്റിയതിന് ശേഷം പീച്ചിങ്ങയും ചെമ്മീനും ചേർത്ത് നല്ലത് പോലെ മിക്സ് ചെയ്ത് മൂടി വെച്ച് വേവിക്കുക. പീച്ചിങ്ങ നല്ലത് പോലെ വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ഒടുവിലായി മല്ലിയില അല്പം ചേർക്കുക.