ഗ്രീൻപീസ്- മുട്ട കറി

Malayalilife
topbanner
ഗ്രീൻപീസ്- മുട്ട കറി

വർക്കും പ്രിയപ്പെട്ട ഒരു വിഭവഗമാണ് ഗ്രീൻപീസ്- മുട്ട കറി. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. 

അവശ്യസാധനങ്ങൾ 

ഗ്രീൻ പീസ് - 1 കപ്പ്‌ 
സവാള  ചെറുതായി   അരിഞ്ഞത്  -2 എണ്ണം 
തക്കാളി -1 
പച്ചമുളക് -5 
ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂണ്‍ 
മഞ്ഞൾപ്പൊടി -1/2 ടീസ്പൂണ്‍ 
മല്ലിപ്പൊടി -1 ടേബിൾ സ്പൂണ്‍ 
കറിവേപ്പില -2 തണ്ട് 
ഓയിൽ -ആവശ്യത്തിന് 
ഉപ്പ്‌ -പാകത്തിന് 
തേങ്ങാപ്പൊടി -11/2 ടേബിൾ സ്പൂണ്‍ 
വെള്ളം -1 1/2 കപ്പ്‌ 
കോഴിമുട്ട പുഴുങ്ങിയത് -2 കഷ്ണങ്ങളാ ക്കിയത് 
കുരുമുളകുപ്പൊടി - 1/2 ടീസ്പൂണ്‍ 
മല്ലിയില -അലങ്കരിക്കാൻ 
ഉണ്ടാക്കുന്ന വിധം 
ഗ്രീൻ പീസ് ഉപ്പിട്ട് വേവിച്ചു വെക്കുക. കോഴിമുട്ട പുഴുങ്ങി തോട് മാറ്റി കഷ്ണങ്ങളാക്കി വെക്കുക. ചുവടുക്കട്ടിയുള്ള പത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച്‌ ഇഞ്ചി  -വെളുത്തുള്ളി   ചതച്ചത് ചേർത്ത് മൂപിക്കുക.ശേഷം സവാള ,പച്ചമുളക് വഴറ്റുക .വഴണ്ട് കഴിഞ്ഞാൽ മഞ്ഞൾപൊടി  ചേര്ക്കാം. മല്ലിപ്പൊടിയും ചേർത്ത് കരിയാതെ  പച്ചമണം പോകും വരെ  മൂപ്പിക്കുക.തക്കാളി ചെറുതായി അറിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക.

ശേഷം വേവിച്ചു വെച്ച ഗ്രീൻ പീസ് ചേര്ക്കാം .1 കപ്പ്‌ വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക .തിളച്ചു കറി  വറ്റിയാൽ തേങ്ങാപ്പൊടി 1 /2 കപ്പ്‌ വെള്ളത്തിൽ ചേർത്ത് കലക്കി കറിയി  ലേക്ക്  ചേർത്ത് മിക്സ്‌  ചെയ്തു ഉപ്പു നോക്കാം . കഷ്ണളാക്കിയ  കോഴിമുട്ട  കറിയിൽ ചേര്ക്കാം . ഒന്ന് ചൂടായാൽ കറി വേപ്പിലയും ,കുരുമുളക്പൊടിയും  ചേർത്ത് തീ അണച്ച്  ഉപയോഗിക്കാം .

Read more topics: # green peace egg curry ,# recipe
green peace egg curry recipe

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES