വെജിറ്റേറിയൻ ഭക്ഷണം ഏറെ ഇഷ്‌ടപ്പെടുന്നവർക്ക് പ്രിയപ്പെട്ട ഒരു വിഭവമാണ് മഷ്‌റൂം മസാല. ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
ബട്ടണ്‍ മഷ്റൂം കഷണങ്ങള്‍ ആക്കിയത് – 200ഗ്രാം
സണ്‍ ഫ്ലവര്‍ ഓയില്‍ -2 ടി സ്പൂണ്‍
ജീരകം – ഒരു നുള്ള്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 3 ടി സ്പൂണ്‍
സവാള മീഡിയം സൈസ് –2( കൊത്തിയരിഞ്ഞത്)
തക്കാളി (അരച്ച് പേസ്റ്റ് ആക്കുക ) – 3
പച്ചമുളക് – 3 (വേണമെങ്കില്‍)
ഗരംമസാലപ്പൊടി – അര ടി സ്പൂണ്‍
കാശ്മീരി ചില്ലി പൊടി – നിറത്തിന് വേണ്ടി കാല്‍ ടീ സ്പൂണ്‍
പിരിയന്‍ മുളക്പൊടി – അര ടി സ്പൂണ്‍
ഉപ്പ് – പാകത്തിന്
ബട്ടര്‍ – അര ടേബിള്‍സ്പൂണ്‍
മല്ലിയില – കുറച്ച് പൊടിയായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
നല്ലതുപോലെ കൂണ്‍ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളവും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 3-4 മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം ഇവ കഷണങ്ങള്‍ ആക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ജീരകം ഇട്ട് പൊട്ടിതുടങ്ങുമ്പോള്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഒരു മിനിറ്റ് വഴറ്റി ,സവാള അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിന്റെ നിറം മാറി വരുമ്പോൾ തക്കാളി അരച്ചത് ചേര്‍ക്കുക. പിന്നാലെ നല്ലതു പോലെ വഴറ്റുക .പച്ചമുളകും ഇട്ടുകൊടുക്കുക. അതിനുശേഷം എല്ലാ പൊടികളും ഇട്ട് വഴറ്റുക .പച്ചമണം മാറുമ്പോള്‍ വൃത്തിയാക്കി വെച്ചിരിക്കുന്ന കൂണ്‍ കഷണങ്ങള്‍ ചേര്‍ത്ത് രണ്ടു മിനിറ്റ് നേരം കൂടി വഴറ്റുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് അവ നന്നായി വേവിക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് ബട്ടര്‍,മല്ലിയില തൂവി എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്.