ചിക്കന്‍ മോമോസിന് ആവശ്യമായ സാധനങ്ങള്‍:
ചിക്കൻ വേവിച്ചത് 1 കപ്പ്
ഇഞ്ചി വെളുതുള്ളി പച്ചമുളക് ചെറുതായി അരി ഞ്ഞത് 2 സ്പൂണ്‍
തക്കാളി 1
സവാള 2 പൊടിയായി അരി ഞ്ഞത്
മൈദ 2 കപ്പ്
ഉപ്പ്
വെളിച്ചെണ്ണ
മുളക് പൊടി 1 സ്പൂണ്‍
മല്ലിപൊടി 1/2 സ്പൂണ്‍
മഞ്ഞൾപൊടി 1/4 സ്പൂണ്‍
പെരുംജീരകം ,കുരുമുളക് പൊടി 1/4 സ്പൂണ്‍
ചിക്കൻ മസാല 1/2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
മൈദ ചപ്പാത്തിമാവ് പോലെ കുഴച്ചു മാറ്റിവെക്കുക
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള എന്നിവ വഴറ്റി പൊടികളെല്ലാം ചേർത്ത് നന്നായി വഴന്നു വരുമ്പോൾ തക്കാളിയും വേവിച്ചുവെച്ച ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കുക വെള്ളം വറ്റിവരുമ്പോൾ തീ ഓഫ് ചെയ്യുക. കുഴച്ചു വെച്ച മാവിൽ നിന്നും ഓരോ ഉരുള എടുത്തു് വട്ടത്തിൽ പരത്തി ഓരോ സ്പൂണ്‍ ചിക്കൻ മിക്സ് വെച്ചു ഇഷ്ടമുള്ള ആകൃതിയിലാക്കി ഇഡ്ഡലി പാത്രത്തിൽ വെച്ചു വേവിച്ചെടുക്കുക (മൈദക്കുപകരം ഇടിയപ്പത്തിന്‍റെ മാവ് ഉപയോഗിച്ചും ചെയ്യാം )