ചിക്കൻ കൊണ്ട് പലതരം വിഭവങ്ങളാണ് നാം തയ്യാറാക്കാറുള്ളത്. നടൻ മുതൽ ചൈനീസ് വിഭവങ്ങൾ വരെ എന്നാൽ. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് എങ്ങനെ കാശ്മീരി ചിക്കൻ തയ്യാറാക്കുന്നത് എന്ന് നോക്കാം
ചേരുവകൾ
ചിക്കൻ അരക്കിലോ
ഇഞ്ചി ഒരു കഷണം
പച്ചമുളക് 2 എണ്ണം
മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ
സവാള(ചെറുതായി അരിഞ്ഞത്)
2 എണ്ണം
തൈര് 3 ടേബിൾ സ്പൂൺ
പാൽ 4 ടേബിൾ സ്പൂൺ
കുങ്കുമപ്പൂവ് ഒരു നുള്ള്
നെയ്യ് 2 ടേബിൾ സ്പൂൺ
വെള്ളം ഒരു കപ്പ്
ആൽമണ്ട് 6 എണ്ണം
കറുവപ്പട്ട 2 കഷണം
പെരുംജീരകം ഒരു ടീസ്പൂൺ
കശകശ അര ടീസ്പൂൺ
വഴനയില 3 എണ്ണം
വറ്റൽമുളക് 3 എണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുങ്കുമപ്പൂ ആദ്യമേ തന്നെ പാലിൽ കുതിർത്തു വയ്ക്കുക. ആൽമണ്ട്, കറുവപ്പട്ട, പെരുംജീരകം, കശകശ, വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി അരക്കുക. അതിന് ശേഷം നെയ്യ് ചൂടാക്കി ഇഞ്ചി, പച്ചമുളക്, വഴനയില, സവാള, എന്നിവ ചേർത്ത് വഴറ്റിയതിനു ശേഷം മല്ലിപ്പൊടി എന്നിവ ചേർക്കുക. പിന്നാലെ ചിക്കനും തൈരും അതിലേക്ക് ചേർത്ത് ഒരു കപ്പ് വെള്ളമൊഴിച്ച് അടച്ചുവേവിക്കുക. ഇവ എല്ലാം തന്നെ വെന്തു വരുമ്പോൾ അരച്ചുവച്ചിരിക്കുന്ന അരപ്പും പാലിൽ കുതിർത്ത കുങ്കുമപ്പൂവും ചേർത്ത് നന്നായി യോജിപ്പിക്കുക. പിന്നാലെ ആവശ്യത്തിന് ഉപ്പും ചേർക്കുക.