സ്വാദിഷ്ട്മായ മുറുക്ക് തയ്യാറാക്കാം

Malayalilife
സ്വാദിഷ്ട്മായ മുറുക്ക് തയ്യാറാക്കാം

ളരെ അധികം സ്വാദിഷ്‌ടമായ നാല് മണി  പലഹാരങ്ങലയിൽ ഒന്നാണ് മുറുക്ക്. ഇവ എങ്ങനെ അതിവേഗം തയ്യാറാക്കാം എന്ന് നോക്കാം 

ചേരുവകൾ

ഉഴുന്ന് -1/ 4 ഗ്ലാസ്‌

പച്ചരി -1 3/ 4 ഗ്ലാസ്‌

പൊട്ടുകടല പൊടിച്ചത് -1 3/ 4 ഗ്ലാസ്‌

കറിവേപ്പില വറുത്തെടുത്തത് -ഒരു കൈ നിറയെ

ജീരകം - 1 ടി സ്പൂണ്‍

പച്ചമുളക് - എരുവിന് ആവശ്യമായത്

എള്ള് -3 ടേബിൾ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം

ഉഴുന്ന് നന്നായി പൊടിച്ച് വർത്തെടുക്കുക.  ശേഷം കുതിർത്ത് പൊടിച്ച പച്ചരിയിൽ  എല്ലാ പൊടികളും കൈ കൊണ്ട് തിരുമ്മി , പൊടിച്ച കറിവേപ്പിലയും ഒന്നിച്ചു ചേർത്ത്  നന്നായി യോജിപ്പിച്ച് എടുക്കുക . അതിന് ശേഷം ഇതിലേക്ക് പച്ചമുളക് അരച്ചതും ജീരകം അരച്ചതും എള്ളും ആവശ്യത്തിനു ഉപ്പും ചേർത്ത്  നന്നായി ഇളക്കി എടുക്കുക. ശേഷം ആവശ്യത്തിനു വെള്ളവും അല്പം എണ്ണയും ചേർത്ത് നന്നായി  ഇവ കുഴച്ചെടുക്കുക . അച്ചിലൂടെ  മുറുക്ക് ഒരു പ്ലാസ്റ്റിക് പേപ്പറിലേക്ക്‌ ചുറ്റിയിടുക.ഇത് മീഡിയം ചൂടിൽ എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്.

Read more topics: # How to make tasty murukk
How to make tasty murukk

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES