Latest News

മാമ്പഴ പായസം തയ്യാറാക്കാം

Malayalilife
മാമ്പഴ പായസം തയ്യാറാക്കാം

വീണ്ടും ഒരു ഓണക്കാലം വരവായിരിക്കുകയാണ്. ഈ അവസരത്തിൽ സദ്യക്ക് ഒപ്പം ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമാണ് പായസം. വിവിധ തരം പായസം നാം ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ അധികം സ്വാദിഷ്‌ടമായ രീതിയിൽ എങ്ങനെ മാമ്പഴ പായസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ 

നല്ല ദശയുള്ള, മധുരമുള്ള മാമ്പഴം -ഒരു കിലോ
ശര്‍ക്കര -750 ഗ്രാം
ഏലക്ക പൊടി -ഒരു ടീസ്പൂണ്‍
നെയ്യ് -ഒരു കപ്പ്
കരിക്ക് -ഒരു മുറി (ചെറുതായി അരിഞ്ഞത്)
കശുവണ്ടി പരിപ്പ് -10 എണ്ണം (നെയ്യില്‍ വറുത്തത്)
തേങ്ങയുടെ ഒന്നാംപാല്‍ -രണ്ട് കപ്പ്
തേങ്ങയുടെ രണ്ടാം പാല്‍ -രണ്ട് കപ്പ്
തേങ്ങയുടെ മൂന്നാം പാല്‍ -രണ്ട് കപ്പ്
തേന്‍ -ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

 നല്ല പഴുത്ത മാമ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി അല്‍പം വെള്ളം ഒഴിച്ച് കുക്കറില്‍ രണ്ട് വിസില്‍ വരുന്നതുവരെ വേവിച്ചെടുക്കുക. ശേഷം ശര്‍ക്കര കുറച്ച് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്ത് വയ്ക്കുക. ശേഷം ഈ  ശര്‍ക്കര പാനി ചുവട് കട്ടിയുള്ള ഒരു പാനിലേക്ക് ഒഴിക്കുക.നന്നായി  മാമ്പഴം തണുത്തതിന് ശേഷം മിക്സിയില്‍ അരച്ചെടുത്ത ഉടൻ തന്നെ  ശര്‍ക്കര പാനിയിലേക്ക് ചേര്‍ക്കുക. അതിന് ശേഷം  തീ കത്തിച്ച് നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കുക. പിന്നാലെ  അതിലേക്ക്  ഒരു കപ്പ് നെയ്യ് യോജിപ്പിക്കുക.  മൂന്നാം പാല്‍ നന്നായി ഇളക്കി ചേര്‍ത്തതിന് ശേഷം ചേര്‍ക്കുക. ഇത് അരിച്ചെടുക്കേണ്ടത് തിളക്കുമ്പോള്‍ ഇറക്കിവെച്ചതിന് ശേഷം ആണ്. പാനിലേക്കൊഴിച്ച്  വീണ്ടും തിളപ്പിക്കുക. പിന്നാലെ കരിക്ക് ചേര്‍ക്കുക. കുറുകുമ്പോള്‍ അതിലേക്ക്  രണ്ടാം പാല്‍ ചേര്‍ക്കുക.വെള്ളം വറ്റി വരുന്ന സമയം  ഏലക്കാപൊടി ഒന്നാം പാലിലേക്ക്  മിക്സ് ചെയ്ത് ഇതിലേക്ക് ചേര്‍ക്കുക. തിള വരുന്നതിന് മുമ്പ് തന്നെ  തീ കെടുതേണ്ടതാണ്. ശേഷം അതിലേക്ക്  കശുവണ്ടി പരിപ്പ് ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ തേന്‍ അതിന്  മുകളില്‍ ഒഴിക്കുക.തണുത്തിന് ശേഷം  ഇവ ഉപയോഗിക്കാം.

How to make tasty mambazha payasam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES