ഇഡ്ഡലി തോരന്‍ തയ്യാറാക്കാം

Malayalilife
ഇഡ്ഡലി തോരന്‍ തയ്യാറാക്കാം

സാധാരണയായി വീടുകളിൽ പ്രഭാത ഭക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഇഡലി. ഇവ പലതരത്തിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇഡലി കൊണ്ട് ഉണ്ടാക്കാവുന്ന ഒരു വിഭമാണ് ഇഡലി തോരൻ. എങ്ങനെ ഇവ ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകൾ 

ഇഡ്ഡലി – 6 -8 എണ്ണം

സണ്‍ ഫ്ലവര്‍ ഓയില്‍ – രണ്ടു ടേബിള്‍ സ്പൂണ്‍

നാരങ്ങ നീര് – അര സ്പൂണ്‍

ഉപ്പ് – പാകത്തിന്

പഞ്ചസാര – ഒരു നുള്ള്

പച്ച മുളക് – രണ്ടു മൂന്ന്‍ എണ്ണം ചെറുതായി അരിഞ്ഞത്

സവാള – 2എണ്ണം കൊത്തി അരിഞ്ഞത്

മഞ്ഞള്‍ പൊടി – അര ടി സ്പൂണ്‍

തേങ്ങ ചിരവിയത് – ഒരു കപ്പ്‌

മല്ലിയില – ആവശ്യത്തിനു

കറി വേപ്പില – ഒരു തണ്ട്

തയ്യാറാകുന്ന വിധം

ഇഡ്ഡലി കൈ കൊണ്ട് നന്നായി പൊടി ച്ചെടുത്ത ശേഷം അതിലേക്ക്  ഉപ്പും പഞ്ചസാരയും നാരങ്ങനീരും നന്നായി യോജിപ്പിസിച്ചെടുക്കുക . അതിന് ശേഷം  ഒരു പാനില്‍ ഓയില്‍ ഒഴിച്ച്  ചൂടാക്കി കടുക് പൊട്ടിച്ച ശേഷം പച്ചമുളക് ,സവാള ,കറി വേപ്പില ,മഞ്ഞള്‍ പൊടി ഇവ ചേർത്ത് നന്നായി  വഴറ്റി എടുക്കുക. അതിലേക്ക് പൊടി ചെടുത്ത ഇഡ്ഡലി ചേര്‍ത്ത് അഞ്ചു മിനിറ്റു നേരം നന്നായി  വഴറ്റുക , പിന്നാലെ തീ ഓഫ്‌ ചെയ്യുക. ഒടുവിൽ മല്ലിയില അരിഞ്ഞതും തേങ്ങയും ചേര്‍ത്ത് ഇളക്കി കഴിക്കാവുന്നതാണ്.

Read more topics: # How to make tasty idily thoran
How to make tasty idily thoran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES