ചോറിനൊപ്പവും പലഹാരങ്ങൾക്കൊപ്പവും കഴിക്കാവുന്ന ഒരു നല്ല കോമ്പിനേഷൻ ആണ് ബീഫ് റോസ്റ്റ്. കുറഞ്ഞ സമയം കൊണ്ട് എങ്ങനെ രുചികരമായി ഇവ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം
അവശ്യ സാധനങ്ങൾ
ബീഫ് - 1കിഗ്രാം
സവാള - 2
തക്കാളി - 2
വെളുത്തുള്ളി - 1/4കപ്പ്
പച്ചമുളക് - 4
ഇഞ്ചി - 1കഷണം
മസാലപ്പൊടി - 2ടീസ്പൂണ്‍
കുരുമുളകുപൊടി - 1ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍
മുളകുപൊടി - 2ടീസ്പൂണ്‍
മല്ലിപ്പൊടി - 2ടീസ്പൂണ്‍
പെരുംജീരകം - 2ടീസ്പൂണ്‍
മല്ലിയില - കുറച്ച്
കറിവേപ്പില - പാകത്തിന്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അവ കഷണങ്ങളാക്കുക. സവാള, തക്കാളി എന്നിവയും അരിഞ്ഞ് വയ്ക്കുക. പൊടി ചേരുവകളും, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും ചേർത്ത് കൊണ്ട് നന്നായി അരയ്ക്കുക. ശേഷം ഇവ ബീഫില്‍ നന്നായി പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് സവാള, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള നല്ല ബ്രൌണ്‍ നിറമായി വരുമ്പോൾ അതിലേക്ക് ബീഫും അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വേവിച്ചെടുക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം അതിലേക്ക് ചേര്‍ക്കാവുന്നതാണ്. നന്നായി വെന്തു കുറുകി വരുമ്പോള്‍ വാങ്ങിവയ്ക്കാവുന്നതാണ്.