സ്വാദിഷ്ട്മായ ആലൂ ടിക്കി തയ്യാറാകാം

Malayalilife
 സ്വാദിഷ്ട്മായ ആലൂ ടിക്കി തയ്യാറാകാം

ളരെ എളുപ്പത്തിൽ ഉരുളക്കിഴങ്ങു കൊണ്ട് ഉണ്ട്  എടുക്കാവുന്ന നാലുമണി പലഹാരം ആണ് ആലൂ ടിക്കി. എങ്ങനെയാണ് ഇവ തയ്യാറാക്കുന്നത് എന്ന്  നോക്കാം.

ആവശ്യസാധനങ്ങൾ 

ഉരുളക്കിഴങ്ങ്  -  4 എണ്ണം
ജീരകപൊടി - 1 ടീസ്പൂൺ 
മല്ലിപ്പൊടി - 1 ടീസ്പൂൺ 
പെരുഞ്ചീരകം - 1 ടീസ്പൂൺ
മുളകുപൊടി  - 1/2 ടീസ്പൂൺ
ആംചൂർ  - 1 ടീസ്പൂൺ
ചുക്കുപൊടി - 1  ടീസ്പൂൺ 
ചാട്ട് മസാല - 1/ 2 ടീസ്പൂൺ
കോൺഫ്ലവർ - 2 ടേബിൾസ്പൂൺ
മല്ലിയില - 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന് 
എണ്ണ 

തയ്യാറാക്കുന്ന വിധം 

ഉരുളക്കിഴങ്ങ്  നന്നായി പുഴുങ്ങിയ ശേഷം ഉടച്ചെടുക്കുക. അതിലേക്ക് മസാല പൊടികളും  കോൺഫ്ളോറും മല്ലിയിലയും ഉപ്പുംചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.  ശേഷം കട്‌ലറ്റിന്റെ രൂപത്തിൽ ഉരുളക്കിഴങ്ങ് മസാല പരത്തിയെടുക്കുക. ഒരു പാൻ ചൂടാക്കിയ ശേഷം അതിലേക്ക് എണ്ണ തൂവി ഓരോന്നായി ഇരുവശവും  വറുത്തെടുക്കാം. എന്നാൽ  കട്‌ലറ്റ് വറുത്തെടുക്കുന്നതുപോലെ  കൂടുതൽ എണ്ണ ഒഴിച്ച്  വറുത്തെടുത്താൽ രുചി കൂടും. 

Read more topics: # How to make tasty Aloo Tikki
How to make tasty Aloo Tikki

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES