ഗൃഹാതുരത്വം ഉണർത്തുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് കൊഴുക്കട്ട. വളരെ സ്വാദിഷ്‌ടമായ ശർക്കര കൊഴുക്കട്ട തയ്യാറാകുന്നത് എങ്ങനെ എന്ന് നോക്കാം...
അവശ്യ സാധനങ്ങൾ
അരി - ഒന്നര കിലോ
ശര്‍ക്കര - 750 ഗ്രാം
തേങ്ങ ചിരകിയത് - ഒന്നര മുറി
തേങ്ങ ചിരകിയതും ശര്‍ക്കരയും നല്ലവണ്ണം യോജിപ്പിച്ച് വയ്ക്കുക. കൊഴുക്കട്ടയ്ക്ക് ആവശ്യമായ അരി പൊടിച്ചെടുക്കുക. എന്നിട്ട് മാവ് നല്ലപോലെ വർക്കുക. പിന്നാലെ ഒരു കൊഴുക്കട്ടയ്ക്ക് വേണ്ടത്ര മാവെടുത്ത് ഉരുട്ടുക.അതിന് ശേഷം അതിന്‍റെ ഏതെങ്കിലും ഒരു ഭാഗം കുഴിച്ച് അതിലേക്ക് യോജിപ്പിച്ച വച്ചിരിക്കുന്ന ശര്‍ക്കര-തേങ്ങ മിശ്രിതം അകത്ത് വച്ച് വീണ്ടും ഒന്നുകൂടെ ഉരുട്ടിയെടുക്കുക. അതിന് ശേഷം വേവിച്ചെടുക്കുക.