Latest News

ഇറച്ചി പത്തിരി തയ്യാറാക്കാം

Malayalilife
ഇറച്ചി പത്തിരി തയ്യാറാക്കാം

ചിക്കൻ കൊണ്ട് പലതരം ഭക്ഷണങ്ങളാണ് നമ്മൾ പരീക്ഷണം നടത്താറുള്ളത്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ ആരോഗ്യത്തിന് ഗുണകരമായി നമുക്ക് എങ്ങനെ ഇറച്ചി പത്തിരി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. 
അവശ്യസാധനങ്ങൾ 

ഇറച്ചി- കാൽ കിലോ

സവാള- 3 എണ്ണം

ഇഞ്ചി- 1 കഷണം

മസാല- 1 ടേബിള്‍ സ്പൂണ്‍

ഉപ്പ്- പാകത്തിന്

പച്ചമുളക്- 4 എണ്ണം

വെളുത്തുള്ളി- 5 അല്ലി

മുളക് പൊടി- 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- 1 നുള്ള്

കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍

ഗോതമ്പ്‌പൊടി- 1/2 കിലോ

മൈദ- 250 ഗ്രാം

മല്ലിയില- 4 തണ്ട്

തയ്യാറാകുന്ന  വിധം

ഇറച്ചി വേവിച്ച് പൊടിയാക്കി എടുക്കുക. ഒരു പാനില്‍ അൽപ്പം എണ്ണ  ഒഴിച്ച് ചൂടാക്കിയതിന് ശേഷം ഇഞ്ചി, പച്ചമുളക്, സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി  വഴറ്റുക. ശേഷം അതിലേക്ക്  കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ നാണായി  ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. പിന്നാലെ പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചിയും മസാലയും ഉപ്പും ചേര്‍ത്ത് നന്നായി അതിലേക്ക് നന്നായി  യോജിപ്പിച്ചെടുക്കുക.  അതിന് ശേഷം മൈദയും ഗോതമ്പ് ‌പൊടിയും കൂടി അരിച്ചശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി  ചപ്പാത്തിമാവിന്റെ അളവില്‍ കുഴച്ചെടുക്കുക. പിന്നാലെ  ഒരേ വലിപ്പത്തിലുള്ള നേരിയ പൂരികളായി അവ  പരത്തുക. ഒരു പൂരിയുടെ നടുവില്‍ ചിക്കന്‍വെച്ച് മറ്റൊരു പൂരികെണ്ട് അടച്ച രണ്ട് പൂരികളും ഒരുമിച്ച്   വെള്ളം ഉപയോഗിച്ച് ഒട്ടിച്ചെടുക്കുക . ശേഷം എല്ലാ പൂരികളും എണ്ണയില്‍ പൊരിച്ചെടുക്കാവുന്നതാണ്.

Read more topics: # How to make irachi pathiri
How to make irachi pathiri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES