കുട്ടികൾക്ക് എല്ലാം ഏറെ ഇഷ്‌ടപ്പെടുന്ന ഒരു സ്നാക്ക്സ് ആണ് ചിക്കൻ നഗ്ഗറ്റ്‌സ്. വളരെ സ്വാദിഷ്ട്മായ ഈ സ്നാക്ക് എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
ചിക്കൻ എല്ലില്ലാത്തത് - കാൽ കിലോ
തൈര് - മൂന്ന് ടേബിൾസ്പൂൺ
മൈദ - രണ്ടു ടേബിൾസ്പൂൺ
മുട്ട - ഒരെണ്ണം
കുരുമുളകുപൊടി - ഒന്നര ടീസ്പൂൺ
ബ്രെഡ് പൊടി - ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
എണ്ണ . വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ചിക്കൻ ഒരിഞ്ചു നീളത്തിലും രണ്ടിഞ്ചു കനത്തിലും മുറിച്ചെടുത്ത ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് കുരുമുളകുപൊടി ചേർത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക. ശേഷം ഒരു ബൗളിൽ ഒരു മുട്ട തൈര് മൈദ ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി അത് അടിച്ചെടുത്ത ശേഷം ചിക്കനിലേക്ക് ഒഴിച്ച് മിക്സ് ചെയ്തു വയ്ക്കുക. പിന്നാലെ അര മണിക്കൂർ ഫ്രിഡ്ജിൽ വച്ച ശേഷം ബ്രെഡ് പൊടിയിൽ മുക്കി വീണ്ടും അര മണിക്കൂർ ഫ്രിഡ്ജിൽ വച്ചശേഷം അവ ഡീപ് ഫ്രൈ ചെയ്‌തെടുക്കാവുന്നതാണ്.