തനി നടൻ വിഭവമാണ് പുട്ട്. പലരീതിയിൽ പുട്ട് നമുക്ക് തയ്യാറാക്കാവുന്നതുമാണ്. എന്നാൽ ചെമ്മീൻ കൊണ്ട് ഒരു പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
അരിപൊടി അര കപ്പ്
നല്ല ജീരകം കാൽ ടീസ്പൂൺ
ചുവന്നുള്ളി ഒരെണ്ണം വലുത് നീളത്തിൽ അരിഞ്ഞത്
ചെറിയ ചൂടുള്ള വെള്ളം
ഉപ്പ് ആവശ്യത്തിന്
അരമുറിയുടെ പകുതി ചിരകിയ തേങ്ങാ
ചെമ്മീൻ മസാല ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിപൊടിയിലേക്ക് നല്ല ജീരകം ,ചുവന്നുള്ളി ,ഉപ്പ് ചേർത്ത് നാണായി മിക്സ് ചെയ്ത ശേഷം ചെറിയ ചൂടുള്ള വെള്ളം ചേർത്ത് പുട്ടിന്റെ പാകത്തിന് മിക്സ് ചെയ്തത് എടുക്കുക. പിന്നാലെ അതിലേക്ക് ആവശ്യത്തിന് ഉള്ള തേങ്ങാ എടുത്ത ശേഷം അവ അതിലേക്ക് ചേർത്ത് യോജിപ്പിച്ച ശേഷം പുട്ടുണ്ടാക്കുന്ന കുറ്റിയിൽ അല്പം തേങ്ങാ ഇട്ടു മുകളിൽ മിക്സ് ചെയ്ത പൊടി ചേർത്ത് മുകളിൽ ചെമ്മീൻ മസാല ചേർത്ത് വീണ്ടും പൊടിയിട്ട് എടുക്കുക. ശേഷം ഇവ ആവിയിൽ പുഴുങ്ങി എടുക്കുക. സ്വാദിഷ്ട്മായ ചെമ്മീൻ പുട്ട് തയ്യാർ.