വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ചട്ണി. വിവിധ ചട്‌നികൾ ധാരാളമായി ഉണ്ടാക്കാറുണ്ട്. എന്നാൽ അതിവേഗം ഉണ്ടക്കൈ എടുക്കാവുന്ന ഒന്നാണ് തക്കാളി ചട്‌നി. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
തക്കാളി - 1
സവാള - 2
വറ്റൽമുളക് - എരുവിനനുസരിച്ച്
എണ്ണ - 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വന്നതിന് ശേഷം വറ്റൽ മുളക് മൂപ്പിക്കുക. അതിലേക്കു സവാള അരിഞ്ഞത് ചേർത്ത് കൊടുക്കാം. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാം. സവാള നല്ല മായം വന്ന് കഴിഞ്ഞാൽ തക്കാളി അരിഞ്ഞത് ഇട്ടു നന്നായി യോജിപ്പിച്ച് വഴറ്റി എടുക്കുക. ഇവ നന്നായി പാകമായാൽ ഈ കൂട്ട് മിക്സിയിൽ ഇട്ട് അരച്ചെടുക്കാം.